നാലിടങ്ങളിലും ബിജെപി തരംഗം, പഞ്ചാബ് പിടിച്ച് എഎപി, തകന്നടിഞ്ഞ് കോൺഗ്രസ്- തെരഞ്ഞെടുപ്പ് ഫലം ഒറ്റനോട്ടത്തിൽ…
വാശിയേറിയ പോരാട്ടം നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ബിജെപിയ്ക്ക് മുൻതൂക്കം. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ പഞ്ചാബ് ഒഴികെയുള്ള നാല് സംസ്ഥാനങ്ങളും ബിജെപിയാണ് മുന്നിട്ട് നിൽക്കുന്നത്.
തെരഞ്ഞെടുപ്പ് ഫലങ്ങൾ ഒറ്റനോട്ടത്തിൽ അറിയാം:
ഉത്തർപ്രദേശ്:
വാശിയേറിയ പോരാട്ടം നടക്കുന്ന ഉത്തർപ്രദേശിൽ ബിജെപി തരംഗമാണ്. ഉത്തർപ്രദേശിൽ 403 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന വോട്ടെടുപ്പിൽ മുന്നിട്ട് നിൽക്കുന്നത് ബിജെപി ആണ്,
ബിജെപി- 263 സീറ്റ്
കോൺഗ്രസ്- 2
എസ് പി- 135
ബിഎസ്പി- 1
എഎപി- 0
ബാക്കിയുള്ളവ-2
പഞ്ചാബ്:
തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ജനങ്ങൾ ഉറ്റുനോക്കിയ സംസ്ഥാനങ്ങളിൽ ഒന്നാണ് പഞ്ചാബ്… പഞ്ചാബ് ഇനി അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടിയുടെ കൈയിൽ ഭദ്രമെന്ന് ഉറപ്പിക്കാം. രാജ്യം കണ്ട ഏറ്റവും വലിയ പ്രക്ഷോഭങ്ങളിൽ ഒന്നായ കർഷക സമരത്തിന്റെ പ്രഭവകേന്ദ്രമായ പഞ്ചാബ് എഎ പി പിടിച്ചടക്കികഴിഞ്ഞു. 117 അംഗ നിയമ സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഭൂരിഭാഗം സീറ്റുകളും എഎപി നേടിക്കഴിഞ്ഞു. നിലവിലെ ഭരണകക്ഷിയായ കോണ്‍ഗ്രസ് ചുരുങ്ങിയ സീറ്റുകളിലേക്കു ചുരുങ്ങി.
ബിജെപി- 2
കോൺഗ്രസ്- 18
എഎപി- 92
എസ് പി- 0
ബിഎസ്പി- 0
ബാക്കിയുള്ളവ- 7
അതേസമയം തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഭരണമുള്ള ഏക സംസ്ഥാനമായിരുന്നു പഞ്ചാബ്. എന്നാൽ കണക്കുകൂട്ടലുകൾ മുഴുവൻ തെറ്റിച്ചുകൊണ്ടാണ് പഞ്ചാബ് എഎപി പിടിച്ചടക്കിയത്.
ഉത്തരാഖണ്ഡ് :
ഉത്തരാഖണ്ഡിലും ബിജെപിയാണ് ലീഡ് ചെയ്യുന്നത്. നിലവിൽ,
ബിജെപി- 47 സീറ്റ്
കോൺഗ്രസ്- 19 സീറ്റ്
ബിഎസ്പി – 2 സീറ്റ്
എഎപി- 0
എസ് പി- 0
ബാക്കിയുള്ളവ-2
ഗോവ:
ഗോവയിൽ ബിജെപിയ്ക്ക് ഭരണത്തുടർച്ച ഉണ്ടാകും എന്ന് തന്നെയാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ബിജെപി- 20 സീറ്റ്
കോൺഗ്രസ്- 12 സീറ്റ്
എഎപി- 2 സീറ്റ്
എസ് പി- 0
ബിഎസ്പി- 0
ബാക്കിയുള്ളവ-7
മണിപ്പൂർ-
നിർണയമകായ മത്സരമാണ് മണിപ്പൂരിൽ നടന്നുകൊന്നിരിക്കുന്നത്.
ബിജെപി- 28 സീറ്റ്
കോൺഗ്രസ്- 9 സീറ്റ്
ബിഎസ്പി- 0
എസ് പി- 0
എഎപി- 0
ബാക്കിയുള്ളവ- 23
Story highlights: Latest Election Updates