‘മായല്ലേ മായല്ലേ, മഴവിൽ കനവേ..’- ‘മകൾ’ സിനിമയിലെ ആദ്യ ഗാനത്തിന്റെ ടീസർ എത്തി

March 24, 2022

മലയാളികൾക്ക് എക്കാലത്തും മികച്ച സിനിമകൾ സമ്മാനിക്കുന്ന സംവിധായകനാണ് സത്യൻ അന്തിക്കാട്. ഗ്രാമീണ പശ്ചാത്തലത്തിൽ നന്മയുള്ള കഥകൾ പറയുന്ന സത്യൻ അന്തിക്കാട് ഒരുക്കുന്ന പുതിയ ചിത്രമാണ് മകൾ. ജയറാം, മീര ജാസ്മിൻ, ദേവിക സഞ്ജയ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം പതിവുപോലെ കുടുംബബന്ധങ്ങളുടെ ഇഴയടുപ്പമാണ് പങ്കുവയ്ക്കുന്നത്. റിലീസിന് ഒരുങ്ങുന്ന ചിത്രത്തിലെ മനോഹരമായ ഒരു ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.

ഗാനത്തിന്റെ ടീസറാണ് എത്തിയിരിക്കുന്നത്. ‘മകളിലെ’ ആദ്യഗാനത്തിന്റെ ടീസർ ഇവിടെ അവതരിപ്പിക്കുന്നു. “തനിയേ..”, “ആരാധികേ..” തുടങ്ങി നമുക്ക് പ്രിയപ്പെട്ട പാട്ടുകൾ സമ്മാനിച്ച വിഷ്ണു വിജയിന്റെതാണ് സംഗീതം. ‘ഞാൻ പ്രകാശനു’ ശേഷം ഈ സിനിമയിലും ഹരിനാരായണൻ പാട്ടുകൾ എഴുതിയിരിക്കുന്നു. ഹരിചരനാണ് ഗായകൻ.- സത്യൻ അന്തിക്കാട് കുറിക്കുന്നു.

Read Also: ‘നല്ല സിനിമകള്‍ സൃഷ്ടിക്കുന്നവര്‍ക്കും അത് ആസ്വദിക്കുന്നവര്‍ക്കും, പോരാട്ടം നയിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും ആശംസകൾ’- ചലച്ചിത്രമേളയിൽ സർപ്രൈസ് അതിഥിയായി ഭാവന

 ‘ഒരു ഇന്ത്യൻ പ്രണയകഥ’യും, ‘കുടുംബപുരാണ’വും, ‘കളിക്കള’വുമൊക്കെ നിർമ്മിച്ച ‘സെൻട്രൽ പ്രൊഡക്ഷൻസാണ്’ നിർമ്മാതാക്കൾ. ഡോ. ഇക്‌ബാൽ കുറ്റിപ്പുറത്തിന്റേതാണ് രചന. എസ്. കുമാറാണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്.  വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാട് ജയറാമിനെ നായകനാക്കി ഒരുക്കുന്ന സിനിമയാണ് മകൾ. മീര ജാസ്മിൻ ഇടവേളയ്ക്ക് ശേഷം തിരികെയെത്തിയ ചിത്രം കൂടിയാണ് ഇത്. നർത്തകിയും നടിയുമായ അന്നയാണ് ചിത്രത്തിന്റെ നൃത്തസംവിധാനം നിർവഹിക്കുന്നത്. പ്രശാന്ത് മാധവ് കലാസംവിധാനവും സമീറ സനീഷ് വസ്ത്രലങ്കാരവും നിർവ്വഹിക്കും. അനിൽ രാധാകൃഷ്ണനാണ് ശബ്ദ സംവിധാനം. ബിജു തോമസ് ആണ് പ്രൊഡക്ഷൻ കൺട്രോളർ. 

Story highlights- makal song teaser