മീനൂട്ടിയുടെ 28 വർഷത്തെ കാത്തിരിപ്പ്…മിയക്കുട്ടിയുടെ പാട്ടിനൊപ്പം പാട്ടുവേദിയിലെ ചില ചിരി നിമിഷങ്ങളും
സംഗീതപ്രേമികൾ കേൾക്കാൻ കൊതിക്കുന്ന സുന്ദരഗാനങ്ങൾ… കുരുന്നുകളുടെ കളിയും ചിരിയും കിളികൊഞ്ചലുകളും, പാട്ടിന്റെ അസുലഭ നിമിഷങ്ങൾ, സർപ്രൈസുകൾ.. പാട്ട് ലോകത്തെ പ്രതിഭകളുടെ സാന്നിധ്യം…ഇങ്ങനെ നിരവധി പ്രത്യേകതകളാൽ സമ്പന്നമാണ് ഫ്ളവേഴ്സ് ടോപ് സിംഗർ വേദി… ഈ വേദിയിൽ പാട്ട് പാടാൻ എത്തുന്ന കുരുന്നുകളിൽ ഒരാളാണ് മിയ മെഹക്. പാട്ട് വേദിയിലെ ഏറ്റവും പ്രിയപ്പെട്ട ഗായകരിൽ ഒരാളുകൂടിയാണ് ഫോർട്ട് കൊച്ചിക്കാരി മിയക്കുട്ടി. പിച്ചവെച്ച് തുടങ്ങുംമുൻപേ പാട്ട് പാടി ആരാധകരെ നേടിയെടുത്ത ഈ കുരുന്ന് ഓരോ തവണയും അതിമനോഹരമായ പാട്ടുകളുമായാണ് വേദിയിൽ എത്താറുള്ളത്. ആലാപനമികവിനൊപ്പം മിയക്കുട്ടിയുടെ കൊച്ചുവാർത്തമാനങ്ങളും ഈ വേദിയിൽ ചിരി നിറയ്ക്കാറുണ്ട്. ഇത്തവണയും അതിശയിപ്പിക്കുന്ന ആലാപനവുമായാണ് ഈ കുഞ്ഞുമോൾ വേദിയിൽ എത്തിയത്.
ഇത്തവണ മിയക്കുട്ടിയുടെ പാട്ടാസ്വാദിക്കാൻ തെന്നിന്ത്യൻ പിന്നനായി ഗായിക ബിന്നി കൃഷ്ണകുമാറും എത്തിയിരുന്നു. മിയക്കുട്ടിയുടെ പാട്ടിനെ അഭിനന്ദിച്ച ബിന്നി കുരുന്നിനെ ചേർത്തുപിടിച്ച് ഉമ്മ വയ്ക്കുന്നുമുണ്ട്. എന്നാൽ മിയക്കുട്ടിയുടെ കൊച്ചുവാർത്തമാനങ്ങൾക്കൊപ്പം മിയക്കുട്ടിയും ഗായകൻ എംജി ശ്രീകുമാറും ചേർന്ന് അവതാരക മീനൂട്ടിയെ രസകരമായി പറ്റിക്കുന്നതും വേദിയിൽ ചിരി നിറയ്ക്കുന്നുണ്ട്. ഒപ്പം അതിഥിയായി എത്തിയ ഗായിക ബിന്നി കൃഷ്ണകുമാറും ചേരുന്നുണ്ട് ഇവർക്കൊപ്പം. നിഷ്കളങ്കത നിറഞ്ഞ പെരുമാറ്റവും മികച്ച അവതരണവുംകൊണ്ട് ഇതിനോടകം മലയാളികളുടെ പ്രയങ്കരിയായി മാറിയതാണ് മീനൂട്ടി എന്ന മീനാക്ഷി.
Read also: ‘ആയിരം കാതം അകലെയാണെങ്കിലും…’ അതിഗംഭീരമായി ആലപിച്ച് ശ്രീഹരി, എഴുന്നേറ്റ് നിന്ന് കൈയടിച്ച് വേദി
അതേസമയം പാട്ട് അതിഗംഭീരമായി പാടാറുണ്ടെങ്കിലും ചില വാക്കുകൾ ഉച്ഛരിക്കാൻ മിയക്കുട്ടിക്ക് ബുദ്ധിമുട്ടായിരുന്നു. ഇതിന്റെ രസകരമായ വിഡിയോകൾ സോഷ്യൽ ഇടങ്ങളിൽ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. ലിറിക്സ് എന്ന് പറയാൻ കഷ്ടപ്പെടുന്ന ഈ കുരുന്നിന്റെ വിഡിയോയും നേരത്തെ വൈറലായിരുന്നു. എന്നാൽ അതൊക്കെ വളരെ സിംപിളായി പഠിച്ചുകഴിഞ്ഞു പാട്ടിന്റെ കൂട്ടിലെ ഈ കുഞ്ഞുമോൾ. ഓരോ തവണയും വ്യത്യസ്തമായ പാട്ടുകളുമായാണ് ഈ കുഞ്ഞ് എത്താറുള്ളത്. വേദിയിൽ ജഡ്ജസിനൊപ്പം പോലും അതിമനോഹരമായി പാടി കഴിവ് തെളിയിച്ചുകഴിഞ്ഞു ഈ കുരുന്ന് ഗായിക.
Story highlights: Meenutty funny conversations