അനിയത്തിക്കുട്ടിയെ മാറോട് ചേർത്തണച്ച് മേഘ്‌നക്കുട്ടി..- ഹൃദ്യമായൊരു നിമിഷം 

March 23, 2022

ഒരു സഹോദരിയുണ്ടായിരുന്നെങ്കിൽ, സഹോദരനുണ്ടായിരുന്നെങ്കിൽ എന്നൊക്കെ ആഗ്രഹിക്കാത്ത കുട്ടികളുമുണ്ടാകില്ല. ഒരു മുതിർന്ന സഹോദരി ഉള്ളത് അമ്മയ്ക്ക് തുല്യമാണ് എന്ന സത്യം പലർക്കും അനുഭവത്തിലുള്ളതുമാണ്. കരുതലും സ്നേഹവും അല്പം ശാസനകളുമായി അവർ ഇളയ സഹോദരങ്ങളെ പരിപാലിക്കും.

അത്തരത്തിലൊരു സ്നേഹനിമിഷം പിറന്നിരിക്കുകയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിൽ. പാട്ടുവേദിയുടെ കുറുമ്പിയായ ഗായികയാണ് മേഘ്‌ന സുമേഷ്. ചിരിയും രസകരമായ സംസാരങ്ങളും പാട്ടുമായി മേഘ്‌ന ആസ്വാദകരുടെ ഹൃദയം കീഴടക്കിയതാണ്. അടുത്തിടെയാണ് മേഘ്‌നയ്ക്ക് കുഞ്ഞനുജത്തി പിറന്നത്. കുഞ്ഞു പിറന്നതോടെ പാട്ടുവേദിയിൽ എത്തിയാൽ മേഘ്‌നക്കുട്ടി പങ്കുവയ്ക്കുന്നതെല്ലാം അനിയത്തിക്കുട്ടിയുടെ വിശേഷങ്ങളാണ്. 

ഇപ്പോഴിതാ, കുഞ്ഞനുജത്തിയേയുമായി മേഘ്‌നയ്ക്ക് സർപ്രൈസ് നൽകാൻ ‘അമ്മ പാട്ടുവേദിയിലേക്ക് എത്തിയിരിക്കുകയാണ്. ‘അമ്മ കുഞ്ഞിനേയും കൊണ്ട് വരണം എന്ന് ഞാൻ പറയാറുണ്ടെങ്കിലും ഇങ്ങനെ വരുമെന്ന് പ്രതീക്ഷിച്ചില്ല എന്നൊക്കെയാണ് മേഘ്‌ന പറയുന്നത്. അതോടൊപ്പം, കുഞ്ഞനുജത്തിയെ മാറോട് ചേർത്ത് കരച്ചിൽ മാറ്റുന്നുമുണ്ട് മിടുക്കി.

ഒരു കൊച്ചുകുട്ടി ആണെങ്കിലും അച്ഛനമ്മമാരുടെ കരുതലൊക്കെ ഉള്ളയാളാണ് മേഘ്‌ന എന്നാണ് ‘അമ്മ പറയുന്നത്. ഗർഭിണി ആയിരുന്ന സമയത്ത് ‘അമ്മ എപ്പോഴും റെസ്റ്റ് എടുക്കണം എന്നുമൊക്കെ പറഞ്ഞ് നന്നായി കെയർ ചെയ്യുമായിരുന്നു എന്നാണ് മേഘ്‌നയുടെ അമ്മ മുൻപൊരു എപ്പിസോഡിൽ പറഞ്ഞത്.

Read Also: കുറുമ്പും കുസൃതിയുംനിറഞ്ഞ വർത്തമാനങ്ങളുമായി ടിയക്കുട്ടി, ഒരു മില്യണടിച്ച് സൂപ്പർ ബേബി

അതുപോലെ ഷൂട്ടിങ്ങിനു പോകുമ്പോൾ കുഞ്ഞുവാവയോട് വിശേഷങ്ങളൊക്കെ പറഞ്ഞിട്ടാണ് പോയിരുന്നത്. ചേച്ചിയുടെ പാട്ട് കേട്ട് അഭിപ്രായം പറയണം എന്നൊക്കെ പറയുമായിരുന്നു എന്നും മേഘ്‌നയുടെ ‘അമ്മ പറയുന്നു. രസകരമായ സംസാരമാണ് മേഘ്‌നയുടെ പ്രത്യേകത. പാട്ടുവേദിയുടെ പ്രിയങ്കരിയാണ് ഈ കുറുമ്പി.

Story highlights- mekhna sumesh with her younger sister