‘ഗോപുരമുകളിൽ വാസന്തചന്ദ്രൻ..’- ഈണത്തിൽ പാടി മേഘ്‌ന; നിറകൈയ്യടികളോടെ പാട്ടുവേദി

March 11, 2022

എത്രയെത്ര മനോഹരമായ ഗാനങ്ങളാണ് മലയാളികൾക്ക് അനശ്വരരായ സംഗീതജ്ഞർ സമ്മാനിച്ച് കടന്നുപോയത്. കാലങ്ങൾക്ക് ഇപ്പുറവും എല്ലാ മലയാളികളുടെ ചുണ്ടുകളിൽ തത്തിക്കളിക്കുന്ന അത്തരം ഗാനങ്ങളുടെ ഗൃഹാതുരത്വം പറഞ്ഞറിയിക്കാനാകില്ല. പി ഭാസ്കരൻ മാസ്റ്റർ വരികൾ രചിച്ച ‘ഗോപുരമുകളിൽ വാസന്തചന്ദ്രൻ ഗോരോചനക്കുറി വരച്ചൂ, സഖീ..’ എന്ന ഗാനമൊക്കെ പുതുതലമുറയ്ക്കും പ്രിയപ്പെട്ടവയാണ്.

ഇന്ന് ആ ഗാനങ്ങളൊക്കെ വീണ്ടും മലയാളികളിലേക്ക് എത്തുന്നത് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കുഞ്ഞു ഗായകരിലൂടെയാണ്. മലയാളത്തിലെ അതിസുന്ദര ഗാനങ്ങൾ പ്രേക്ഷകരിലേക്ക് അവർ എത്തിക്കുമ്പോൾ പഴമയിലേക്ക് ഒരു പുത്തൻ ഉണർവോടെ ഓർമകളെ മടക്കിയയാക്കാൻ ആസ്വാദകർക്ക് സാധിക്കുന്നു. അത്തരമൊരു അനുഭൂതിയാണ് മേഘ്‌ന സുമേഷ് എന്ന കുഞ്ഞുമിടുക്കി ഇപ്പോൾ സമ്മാനിക്കുന്നത്.

‘ഗോപുരമുകളിൽ വാസന്തചന്ദ്രൻ ഗോരോചനക്കുറി വരച്ചൂ, സഖീ..’ എന്ന ഗാനമാണ് ഈ കുഞ്ഞുമിടുക്കി ആലപിക്കുന്നത്. അതിമനോഹരമായി ഇത്ര ചെറിയപ്രായത്തിലും ഗാനമാലപിച്ച മേഘ്‌നയ്ക്ക് അഭിനന്ദന പ്രവാഹമാണ്. മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിന്റെ കൊച്ചു താരങ്ങൾ എന്നതിൽ സംശയമില്ല. അവരുടെ ആത്മാർത്ഥമായ ആലാപനവും ഷോയിലെ മനോഹരമായ സംസാരവും എല്ലാവരും ഏറ്റെടുത്തിരുന്നു.

Read Also: ‘ഉയിരെ’…മിന്നൽ മുരളിയിലെ പ്രേക്ഷകർ കാത്തിരുന്ന ഗാനമെത്തി…

മലയാളം ടെലിവിഷനിൽ ഏറെ ആരാധകരുള്ള പരിപാടികളിലൊന്നാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. ഗായകരായ എം ജി ശ്രീകുമാർ, മധു ബാലകൃഷ്ണൻ, അനുരാധ ശ്രീറാം, സംഗീത സംവിധായകൻ എം ജയചന്ദ്രൻ, ദീപക് ദേവ് എന്നിവരാണ് ഷോയുടെ വിധികർത്താക്കൾ. മീനാക്ഷിയാണ് പരിപാടിയുടെ അവതാരക.

Story highlights- mekhna sumesh’s beautiful rendition