‘ഉയിരെ’…മിന്നൽ മുരളിയിലെ പ്രേക്ഷകർ കാത്തിരുന്ന ഗാനമെത്തി…

March 11, 2022

ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം നിർവഹിച്ച മിന്നൽ മുരളി എന്ന ചിത്രം പ്രേക്ഷകർ ഇരുകികളും നീട്ടി സ്വീകരിച്ചിരുന്നു. ചിത്രം പുറത്തിറങ്ങി മാസങ്ങൾ പിന്നിട്ടിട്ടും മിന്നൽ മുരളിയുടെ വിശേഷങ്ങൾ ഇനിയും അവസാനിക്കുന്നില്ല.. സൂപ്പർ ഹീറോ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ടൊവിനോ തോമസിനൊപ്പം തന്നെ പ്രേക്ഷകപ്രീതി നേടിയതാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച ഗുരു സോമസുന്ദരം. ചിത്രത്തിൽ പ്രണയിച്ച പെണ്ണിനെ സ്വന്തമാക്കുന്നതിനായി അതിന് തടസമായി നിന്നതിനെ മുഴുവൻ നശിപ്പിക്കുന്ന ഷിബു എന്ന കഥാപാത്രം പ്രേക്ഷകരുടെ ഉള്ളിൽ ആഴത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഷിബുവിന്റെ പ്രണയം പറയുന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

സിനിമയിൽ ഏറ്റവും ശ്രദ്ധനേടിയതും ഉയിരെ എന്ന ഈ ഗാനം തന്നെയായിരുന്നു. ഷിബുവിന്റെ അടുത്തേക്ക് ഉഷ എത്തുന്നതും ഇരുവരും തമ്മിലുള്ള നിമിഷങ്ങളുമാണ് ഗാനരംഗത്തില്‍ ഉള്ളത്. ഒപ്പം ഷിബുവിനെ നേരിടാന്‍ രണ്ടും കല്പിച്ചെത്തുന്ന നാട്ടുകാരും അവരെ നേരിടുന്നതിനിടയിലുള്ള ഉഷയുടെയും കുഞ്ഞിന്റേയും മരണവും ഉൾപ്പെടെ ഗാനരംഗത്തിലുണ്ട്. പ്രണയവും വിരഹവും പറയുന്ന ഗാനത്തിന്റെ വരികൾ തയാറാക്കിയിരിക്കുന്നത് മനു മഞ്ജിത് ആണ്. ഷിബുവിന്റെ പ്രണയം ദൃശ്യവത്‌കരിച്ചിരിക്കുന്ന ഗാനം ഇതിനോടകം സംഗീതപ്രേമികൾ നെഞ്ചേറ്റിയതാണ്. അതേസമയം ചിത്രം പുറത്തിറങ്ങിയതുമുതൽ മലയാളി ഹൃദയങ്ങൾ കീഴടക്കിയ വില്ലൻ എന്ന പേരിൽ പ്രേക്ഷകർ നെഞ്ചേറ്റിയതാണ് ഗുരു സോമസുന്ദരത്തെ.

Read also: പ്രേക്ഷകർ കാത്തിരുന്ന ടൈറ്റിൽ ഗാനം; ഭീഷ്മപർവ്വത്തിന്റെ ടൈറ്റിൽ ഗാനം ഉൾപ്പെടുന്ന ഓഡിയോ ജ്യൂക്ബോക്സ് റിലീസ്…

അപ്രതീക്ഷിതമായി ഇടിമിന്നലേറ്റ് അമാനുഷീക ശക്തി ലഭിക്കുന്ന രണ്ട് പേരുടെയും അവരെ ചുറ്റിപ്പറ്റിയുള്ള ആളുകളിലൂടെയുമാണ് മിന്നൽ മുരളി മുന്നോട്ട് പോകുന്നത്. ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം നിർവഹിച്ച ചിത്രത്തിൽ ഗുരു സോമസുന്ദരതിനൊപ്പം അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. ഗോദയ്ക്ക് ശേഷം ടൊവിനോ- ബേസിൽ കൂട്ടുകെട്ടിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രമാണ് മിന്നൽ മുരളി. ലോകശ്രദ്ധ പിടിച്ചുപറ്റിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് സിനിമ പ്രേമികളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

Story highlights: Minnal Murali Uyire Video Song