എംജി ശ്രീകുമാറിനൊപ്പം മിയക്കുട്ടി പാടി… തുജ്ഹെ ദേഖാ തോ യെ ജാനാ സനം…; അവിസ്മരണീയ മുഹൂർത്തങ്ങൾക്ക് സാക്ഷിയായി പാട്ട് വേദി

ഭാഷാഭേദമന്യേ സംഗീതപ്രേമികൾ മുഴുവൻ നെഞ്ചേറ്റിയ ബോളിവുഡ് ഗാനമാണ് തുജ്ഹെ ദേഖാ തോ യെ ജാനാസനം… ‘ദിൽവാലെ ദുൽഹാനിയെ ലെ ജായേങ്കെ’ എന്ന ചിത്രത്തിലെ ഈ ഗാനത്തിൽ ഷാരൂഖ് ഖാനും കാജോളുമാണ് പ്രത്യക്ഷപ്പെടുന്നത്. ഇപ്പോഴിതാ ഈ മനോഹരഗാനവുമായി എത്തുകയാണ് ഗായകൻ എം ജി ശ്രീകുമാറും ടോപ് സിംഗർ വേദിയിലെ കൊച്ചുഗായിക മിയക്കുട്ടിയും. എംജി ശ്രീകുമാറിനൊപ്പം അതിഗംഭീരമായാണ് ഈ കുരുന്ന് ഗാനം ആലപിക്കുന്നത്. നേരത്തെയും അതിശയപ്പിക്കുന്ന ആലാപനമികവുകൊണ്ട് പ്രേക്ഷകപ്രീതിനേടിയ കുരുന്ന് ഗായികയാണ് ഫോർട്ട് കൊച്ചിക്കാരി മിയക്കുട്ടി.
കുറുമ്പും കുസൃതിയും നിറച്ച മിയക്കുട്ടിയുടെ പാട്ടുകൾക്കായി കാത്തിരിക്കാറുണ്ട് ആരാധകർ. വാക്കുകൾ കൃത്യമായി ഉച്ഛരിച്ച് തുടങ്ങുംമുൻപ് തന്നെ പാട്ട് പാടി കൈയടിനേടിത്തുടങ്ങിയതാണ് ഈ കുഞ്ഞുഗായിക. ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയഗായകൻ എംജി ശ്രീകുമാറിനൊപ്പം മ്യൂസിക് ഉത്സവവേദിയിലാണ് ഈ ഗാനവുമായി മിയകുട്ടി എത്തിയത്. പാട്ടിനൊപ്പം കുറുമ്പിന്റെ രസക്കാഴ്ചകൾ സമ്മാനിക്കുന്ന വേദിയാണ് മ്യൂസിക് ഉത്സവ്. പാട്ട് ലോകത്തെ കുരുന്നുകൾക്കൊപ്പം അവരുടെ പാട്ടുകൾ ആസ്വദിക്കുന്നതിനും വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനുമായി നിരവധി സിനിമ ലോകത്തെ പ്രമുഖരും ഈ വേദിയിൽ എത്താറുണ്ട്.
Read also: കുട്ടനാടൻ കായലിലെ.. കലാഭവൻ മണിയുടെ പാട്ടുമായി വീണ്ടും ശ്രീഹരി, അതിശയം ഈ ആലാപനമികവ്
ഇത്തവണ മലയാള സിനിമയിലെ തൊണ്ണൂറുകളിലെ നായിക സീമയും നടൻ ഇന്നസെന്റും മനോജ് കെ ജയനും യുവനടി അനുശ്രീയും ജാസി ഗിഫ്റ്റും വേദിയിൽ കുരുന്നുകളുടെ പാട്ടുകൾ കേൾക്കാനായി എത്തിയിരുന്നു. പ്രിയഗായകൻ എംജിക്കൊപ്പം പാട്ട് കൂട്ടിലെ കുരുന്ന് ഗായിക മിയക്കുട്ടി കൂടി എത്തിയതോടെ മ്യൂസിക് ഉത്സവ് വേദി കൂടുതൽ ആവേശഭരിതമായി. ഇരുവരുടെയും ആലാപന മികവിനൊപ്പം എക്കാലത്തെയും സൂപ്പർഹിറ്റ് ഗാനം ഇഷ്ടഗായകരുടെ ശബ്ദത്തിലൂടെ ഒരിക്കൽ കൂടി കേൾക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വേദി.
Read also: എയർപോർട്ടിലെ ജോലി ഉപേക്ഷിച്ച് ഫുഡ് ഡെലിവറിക്കായി ഇറങ്ങി, ഇന്ന് 21 കാരി സമ്പാദിക്കുന്നത് ലക്ഷങ്ങൾ
Story highlights: Miya and MG bollywood Song