കുട്ടനാടൻ കായലിലെ.. കലാഭവൻ മണിയുടെ പാട്ടുമായി വീണ്ടും ശ്രീഹരി, അതിശയം ഈ ആലാപനമികവ്

March 14, 2022

കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പൊള്‍
പാട്ടൊന്നു പാടെടി കാക്ക കറുമ്പീ
അന്തിക്കുടം കമിഴ്ത്തി ഞാന്‍
ഇളംകള്ളു കുടിക്കുമ്പോള്‍..
പഴംകഥ പറയെടി പുള്ളിക്കുയിലേ..
പുള്ളിക്കുയിലേ… മലയാളി പാട്ട് പ്രേമികൾ ഇത്രയധികം ആസ്വദിച്ച മറ്റൊരു പാട്ടും ഉണ്ടാവില്ല… അതും മലയാളത്തിന്റെ ഇഷ്ടനടൻ കലാഭവൻ മണിയുടെ ശബ്ദത്തിലൂടെ കേട്ട്, പാട്ട് പ്രേമികൾ ഏറ്റുപാടിയ ഗാനം. ഇപ്പോഴിതാ ഈ മനോഹരഗാനവുമായി ടോപ് സിംഗർ വേദിയിൽ എത്തുകയാണ് പാട്ട് കൂട്ടിലെ കൊച്ചുപാട്ടുകാരൻ ശ്രീഹരി. ജഡ്ജസിനെയും പ്രേക്ഷകരെയും അടക്കം ഒരുപോലെ അത്ഭുതപ്പെടുത്താറുള്ള ഗായകനാണ് പാലക്കാടുകാരൻ ശ്രീഹരി. കലാഭവൻ മണിയുടെ ഗാനങ്ങൾ അതിമനോഹരമാക്കിയതിലൂടെയാണ് പാട്ടുവേദിയിൽ ഈ കൊച്ചുമിടുക്കൻ ശ്രദ്ധേയനായത്. പിന്നീട് വൈവിധ്യമാർന്ന പാട്ടുകളിലൂടെയും വിനയത്തിലൂടെയും ആസ്വാദകരുടെ ഹൃദയം കീഴടക്കുകയായിരുന്നു ശ്രീഹരി.

പാലക്കാടിന്റെയും പാട്ടുവേദിയുടെയും മണിമുത്ത് എന്നാണ് ശ്രീഹരി അറിയപ്പെടുന്നത്. ഓരോ പാട്ടും അങ്ങേയറ്റം മികവോടെ വേദിയിൽ എത്തിക്കാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട് ശ്രീഹരി. ഇത്തവണയും അതിമനോഹരമായാണ് ശ്രീഹരി പാട്ട് പാടുന്നത്. കാഴ്ച്ച എന്ന ചിത്രത്തിലേതാണ് ഇത്തവണ ശ്രീഹരി പാടിയ ഗാനം. മമ്മൂട്ടി മുഖ്യകഥാപാത്രമായ സിനിമയെ ഏറ്റെടുത്ത ആരാധകർ ഈ ഗാനവും ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് മോഹൻസിത്താര സംഗീതം നൽകിയ ഗാനം കലാഭവൻ മണിക്കൊപ്പം മോഹൻ സിത്താരയും ചേർന്നാണ് ആലപിച്ചത്.

Read also; കേരളത്തിൽ മാത്രമല്ല അങ്ങ് ഇന്തോനേഷ്യയിലുമുണ്ട് പറുദീസ ഗാനത്തിന് ആരാധകർ; ശ്രദ്ധനേടി ‘പറുദീസ’യുടെ ഇന്തോനേഷ്യൻ വേർഷൻ

കേൾവിക്കാരുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നതാണ് ശ്രീഹരിയുടെ ആലാപനമാധുര്യം. ഒപ്പം ശ്രുതിയും താളവും സംഗതിയും തെറ്റാതെ അതിഗംഭീരമാണ് ഈ കുരുന്നിന്റെ ഓരോ പാട്ടുകളും. അസാധ്യമായി പാടുന്ന ഈ കൊച്ചുമിടുക്കന്റെ ആലാപനങ്ങൾക്ക് മുന്നിൽ എഴുന്നേറ്റ് നിന്ന് കൈയടിച്ചിട്ടുണ്ട് പാട്ട് വേദി. ടോപ് സിംഗർ രണ്ടാം സീസണിലെ ഏറ്റവും മിടുക്കനായ ഗായകരിൽ ഒരാൾ കൂടിയാണ് ശ്രീഹരി.

Story highlights; Sreehari singing Kalabhvan Mani Song