സംവിധാന തൊപ്പിയണിഞ്ഞ് മോഹൻലാൽ; പുത്തൻ ലുക്ക് ശ്രദ്ധനേടുന്നു

March 13, 2022

വേറിട്ട കഥാപാത്രങ്ങളിലൂടെ കവർന്ന താരമാണ് മോഹൻലാൽ. 44 വർഷത്തെ തന്റെ കരിയറിൽ ആദ്യമായി സംവിധായകന്റെ തൊപ്പി ധരിക്കുകയാണ് ബറോസിലൂടെ താരം. അതുകൊണ്ടുതന്നെ എല്ലാവരും ആകാംക്ഷയോടെ ചിത്രത്തിനായി. അഭിനേതാവിൽ നിന്നും സംവിധായകനായി സിനിമാ സെറ്റിലേക്ക് എത്തുന്ന മോഹൻലാൽ ലുക്കിലും കുറച്ച് വ്യത്യസ്തത കൊണ്ടുവന്നിരിക്കുകയാണ്.

തികച്ചും സ്റ്റൈലിഷ് ആയിട്ടാണ് മോഹൻലാൽ സംവിധാന കുപ്പായം അണിഞ്ഞിരിക്കുന്നത്. ഒരു ഇംഗ്ലീഷ് സ്റ്റൈൽ ആണ് ലൊക്കേഷനിൽ താരം സ്വീകരിച്ചിരിക്കുന്നത്. മാത്രമല്ല, ഈ ലുക്കിലാണ് ബറോസിൽ താരം അഭിനയിക്കുന്നത്.  ത്രീഡി ചിത്രമായി ഒരുങ്ങുന്ന ബറോസിൽ ഛായാഗ്രാഹകനായി എത്തുന്നത് സന്തോഷ് ശിവനാണ്. നേരത്തെ തന്നെ സ്പാനിഷ് അഭിനേതാക്കളായ പാസ് വേഗയും റാഫേൽ അമർഗോയും ചിത്രത്തിൽ വേഷമിടാനായി കരാറിൽ ഒപ്പുവെച്ചിരുന്നു.

ചിത്രത്തിന്റെ ഏതാനും ഭാഗങ്ങൾ കൊച്ചിയിൽ ചിത്രീകരിച്ചിരുന്നു. എന്നാൽ പിന്നീട് വീണ്ടും ആ രംഗങ്ങൾ ചിത്രീകരിക്കേണ്ടി വന്നിരുന്നു. മാത്രമല്ല, ആദ്യ ഭാഗങ്ങളിൽ വേഷമിട്ട പൃഥ്വിരാജ് മറ്റു സിനിമാതിരക്കുകൾ കാരണം പിന്മാറിയിരുന്നു.

Read Also: ‘ഫോണിന്റെ പാസ്സ്‌വേഡ് മാറ്റണം ഇക്ക’; മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിൽ ദുൽഖറിനെ പറ്റി ആരാധകരുടെ രസകരമായ കമന്റുകൾ

ചിത്രത്തിന് സംഗീതമൊരുക്കുന്നത് 13 വയസുകാരനായ ലിഡിയനാണ്.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കും ബറോസ് എന്നു മോഹന്‍ലാല്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. ‘ബറോസ്സ്’; ‘സ്വപ്നത്തിലെ നിധികുംഭത്തില്‍ നിന്ന് ഒരാള്‍’ എന്ന ടാഗ് ലൈനോടെ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ബ്ലോഗില്‍ കുറിച്ചിരുന്നു. ‘കഥയുടെ മാന്ത്രിക പരവതാനിയേറി യാത്ര ചെയ്യാം. അത്ഭുത ദൃശ്യങ്ങള്‍ നുകരാം. അറബിക്കഥകള്‍ വിസ്മയങ്ങള്‍ വിരിച്ചിട്ട നിങ്ങളുടെ മനസുകളില്‍ പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ ബറോസ്സിന്റെ തീര്‍ത്തും വ്യത്യസ്തമായ ഒരു ലോകം തീര്‍ക്കണമെന്നാണ് എന്റെ സ്വപ്നം’ എന്നും മോഹന്‍ലാല്‍ പങ്കുവെച്ചിരുന്നു.

Story highlights- Mohanlal looks all stylish