ലീല തോമസായി നസ്രിയ, ടീസർ ഏറ്റെടുത്ത് ആരാധകർ

March 17, 2022

മലയാളത്തിന്റെ പ്രിയനടി നസ്രിയ തെന്നിന്ത്യൻ സിനിമാലോകത്തിന്റെയും ഹൃദയം കവർന്നതാണ്… വിവാഹശേഷം വളരെ കുറഞ്ഞ ചിത്രങ്ങളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളു. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. നസ്രിയ, ലീല തോമസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം താരത്തിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണ്. നാനിയാണ് സിനിമയിൽ നായകവേഷത്തിൽ എത്തുന്നത്. ‘അണ്ടേ സുന്ദരാനികി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു റൊമാന്റിക് കോമഡി എന്റർടൈനറായാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

അതേസമയം നസ്രിയയുടെ കഥാപാത്രത്തെ പരിചയെപ്പെടുത്തുന്ന ടീസറാണ് അണിയറക്കാർ പുറത്തുവിട്ടിരിക്കുന്നത്. നദിയ മൊയ്തുവും സിനിമയിൽ മറ്റൊരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒപ്പം മലയാളി താരം തൻവി റാം, രാഹുൽ രാമകൃഷ്ണ, സുഹാസ് എന്നിവരും സിനിമയിൽ അഭനയിക്കുന്നുണ്ട്. വിവേക് അത്രേയ സംവിധാനം നിർവഹിക്കുന്ന ചിത്രം മൈത്രി മൂവി മേക്കേര്‍സ് ആണ് നിർമിക്കുന്നത്. സിനിമ ജൂൺ 10 നാണ് പ്രേക്ഷകരിലേക്കെത്തുന്നത്.

Read also:അന്ന് മലയാളികൾക്കായി എംജി പാടി ‘മിണ്ടാത്തതെന്തേ കിളിപ്പെണ്ണേ…’ ഇന്ന് എംജിയുടെ മുന്നിൽ അതേ പാട്ടുമായി ശ്രീനന്ദ്, പാട്ട് വേദിയിലെ അസുലഭ നിമിഷങ്ങൾ

അതേസമയം മലയാള സിനിമയിലേക്ക് ബാലതാരമായി കടന്നുവന്ന നടിയാണ് നസ്രിയ. പിന്നീട് നായികയായി നിറസാന്നിധ്യമായി മാറിയ താരം, വിവാഹശേഷം ചെറിയൊരു ഇടവേളയെടുത്തിരുന്നു. നാലു വർഷത്തെ ഇടവേള കഴിഞ്ഞ് കൂടെ എന്ന ചിത്രത്തിലൂടെയാണ് നസ്രിയ വീണ്ടും അഭിനയലോകത്ത് സജീവമായത്. മലയാളത്തിൽ ഫഹദ് ഫാസിലിനൊപ്പം ‘ട്രാൻസ്’ എന്ന സിനിമയിൽ താരം അഭിനയിച്ചിരുന്നു. നസ്രിയയുടേതായി അവസാനം റിലീസ് ചെയ്ത മലയാളം ചിത്രം മണിയറയിലെ അശോകനാണ്. ചിത്രത്തിൽ ഗസ്റ്റ് റോളിലാണ് താരം എത്തിയത്.

സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ് നസ്രിയ. കുടുംബവിശേഷങ്ങളും സിനിമ വിശേഷങ്ങളുമടക്കം സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ടുതന്നെ താരത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകരും ഏറ്റെടുക്കാറുണ്ട്.

Story highlights: Nazriya as Leela Thomas movie teaser