ചിരിവേദിയിലേക്ക് മനോഹര നൃത്തവുമായി നിത്യ ദാസ്- വിഡിയോ

March 14, 2022

മലയാളികളുടെ പ്രിയ നായികയാണ് നിത്യ ദാസ്. വിവാഹശേഷം സിനിമയിൽ സജീവമല്ലങ്കിലും സമൂഹമാധ്യമങ്ങളിലൂടെയും പരമ്പരകളിലൂടെയുമെല്ലാം നടി സാന്നിധ്യമറിയിക്കുന്നുണ്ട്. ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്കിൽ വിശേഷങ്ങൾ പങ്കുവെച്ച് നിത്യ ദാസ് എത്തിയ എപ്പിസോഡും വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്റ്റാർ മാജിക് വേദിയിലേക്ക് എത്തിയിരിക്കുകയാണ് നിത്യ ദാസ്.

ചിരി താരങ്ങൾക്കൊപ്പം ചുവടുവെച്ചാണ് നടി വേദിയിലേക്ക് എത്തിയത്. മുൻപും മകൾക്കൊപ്പമുള്ള നൃത്തചുവടുകളിലൂടെ നിത്യ ദാസ് ശ്രദ്ധനേടിയിരുന്നു. വിവാഹശേഷം സിനിമയിൽ നിന്നും വിടവാങ്ങിയെങ്കിലും കുടുംബ വിശേഷങ്ങളുമായി സമൂഹമാധ്യമങ്ങളിൽ നിറയുകയാണ് താരം. മകൾക്കൊപ്പമുള്ള നൃത്ത വിഡിയോകൾ നടി പതിവായി പങ്കുവയ്ക്കാറുണ്ട്.

ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകർ നെഞ്ചോടുചേർത്ത നടിയാണ് നിത്യ ദാസ്. പറക്കും തളികയിലെ ബസന്തിയെ മലയാള സിനിമ പ്രേമികൾക്ക് മറക്കാനാകില്ല. ബസന്തി എന്ന കഥാപാത്രം ഇന്നും ഹിറ്റാണ്. 2001ൽ ഈ പറക്കും തളിക എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തിയ നിത്യ ദാസ്, പിന്നീട് ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ തുടങ്ങി ഒരുപിടി ചിത്രങ്ങളിൽ വേഷമിട്ടിരുന്നു. 2007ൽ റിലീസ് ചെയ്ത സൂര്യ കിരീടം എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവിൽ നിത്യ ദാസ് വേഷമിട്ടത്.

Read Also: വേറിട്ട ലുക്കിൽ കുഞ്ചാക്കോ ബോബൻ; ശ്രദ്ധനേടി ‘ന്നാ താൻ കേസ് കൊട്’ ചിത്രത്തിന്റെ വിശേഷങ്ങൾ…

അതേസമയം, നീണ്ട പതിനഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് നിത്യ ദാസ്. നായികയായി തന്നെ രണ്ടാം വരവിലും എത്തുന്നതിന്റെ സന്തോഷം നടി സ്റ്റാർ മാജിക് വേദിയിൽ പങ്കുവെച്ചിരുന്നു.

Story highlights- nithya das dancing with star magic team