അർധരാത്രി 10 കിലോമീറ്റർ ഓടുന്ന പ്രദീപ്; വൈറൽ വിഡിയോയിലെ 19-കാരന് സഹായവാഗ്ദാനവുമായി റിട്ട. ലഫ്റ്റനന്റ് ജനറൽ

March 22, 2022

പ്രദീപ് മെഹ്‌റ എന്ന പത്തൊൻപതുകാരനെ സോഷ്യൽ മീഡിയ പരിചയപെടുത്തിയിട്ട് കഴിഞ്ഞ കുറച്ച് മണിക്കൂറുകൾ മാത്രമേ ആയിട്ടുള്ളു. എന്നാൽ ഇതിനോടകം ജനപ്രിയനായി മാറിയ ഈ യുവാവിന് അഭിനന്ദനങ്ങളുമായി സെലിബ്രിറ്റികളും സാമൂഹ്യപ്രവർത്തകരും സൈനികരുമുൾപ്പെടെ നിരവധിപ്പേർ എത്തുന്നുണ്ട്. ഇപ്പോഴിതാ പ്രദീപിന് സഹായവാഗ്ദാനങ്ങളുമായി എത്തുകയാണ് റിട്ട. ലഫ്റ്റനന്റ് ജനറൽ സതീഷ് ധുവ. ആർമിയിൽ ചേരണം എന്ന ആഗ്രഹവുമായി രാത്രിയിൽ ജോലികഴിഞ്ഞ് പത്ത് കിലോമീറ്റർ ഓടുന്ന പ്രദീപിന്റെ വിഡിയോ സംവിധായകൻ വിനോദ് കാപ്രിയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

റിക്രൂട്ട്മെന്റ് ടെസ്റ്റുകളിൽ പങ്കെടുപ്പിക്കാൻ പ്രദീപിനെ സഹായിക്കാമെന്നും പല ഉദ്യോഗസ്ഥരുമായി ഇത് സംബന്ധിച്ച് താൻ സംസാരിച്ചിട്ടുണ്ടെന്നും കുറിച്ച ജനറൽ സതീഷ് ധുവ പ്രദീപ് മെഹ്‌റയെ തന്റെ റെജിമെന്റിലേക്ക് തെരഞ്ഞെടുക്കാൻ ആവശ്യമായ എല്ലാം പരിശീലനവും അവന് നൽകുമെന്നും ട്വിറ്ററിൽ കുറിച്ചു.

Read also; ഇത് ലക്ഷ്യത്തിലേക്കുള്ള ഓട്ടം; അർധരാത്രിയിൽ റോഡിലൂടെ ഓടുന്ന പത്തൊൻപതുകാരന്റെ വിഡിയോ കണ്ടത് 50 ലക്ഷം പേർ, പിന്നിൽ ഹൃദയംതൊടുന്നൊരു കാരണവും

രാത്രിയിൽ തെരുവിലൂടെ ഓടുന്ന ഉത്തരാഖണ്ഡ് സ്വദേശിയായ പ്രദീപിനെ കുറിച്ച് സംവിധായകൻ കാപ്രിയാണ് ആദ്യം സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവെച്ചത്. രാത്രിയിൽ വളരെ സ്പീഡിൽ റോഡിലൂടെ ഓടുന്ന യുവാവിനെ കണ്ട് വാഹനം നിർത്തി താൻ ഡ്രോപ്പ് ചെയ്യാമെന്ന് പറഞ്ഞപ്പോഴാണ് പ്രദീപിനെക്കുറിച്ചും അവൻ നടത്തുന്ന കഠിനാധ്വാനത്തെക്കുറിച്ചും വിനോദ് അറിഞ്ഞത്.

Read also; കൊടുംവനത്തിൽ കുട്ടികൾ അകപ്പെട്ടത് 26 ദിവസം; ജീവൻ നിലനിർത്താൻ കാട്ടിലെ വെള്ളവും പഴങ്ങളും, ഇത് അത്ഭുതകരമായ രക്ഷപെടൽ…

പ്രദീപിന്റെ അസുഖബാധിതയായ ‘അമ്മ ഇപ്പോൾ ആശുപത്രിയിലാണ്. അതിനാൽ വീട്ടിലെ പണികൾ ചെയ്യുന്നതും പ്രദീപാണ്. പണിത്തിരക്കിനിടെയിൽ രാവിലെയുള്ള പരിശീലനം നടത്താൻ പ്രദീപിന് കഴിയാറില്ല. ഈ സാഹചര്യത്തിലാണ് കുടുംബത്തെ രക്ഷപെടുത്താൻ നല്ലൊരു ജോലി നേടുന്നതിന് വേണ്ടി വിനോദിന്റെ കഠിനപരിശീലനം. നോയിഡയിലെ തെരുവിലൂടെ ദിവസവും ഏകദേശം പത്ത് കിലോമീറ്ററാണ് പ്രദീപ് ഓടുന്നത്. നോയിഡയിലെ ഒരു ഫാസ്റ്റ് ഫുഡ് ഔട്‍ലെറ്റിലാണ് പ്രദീപ് മെഹ്‌റ ജോലിചെയ്യുന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഇദ്ദേഹത്തിന്റെ പരിശീലനം. ആർമിയിൽ ചേരുക എന്നതാണ് പ്രദീപിന്റെ ഉദ്ദേശ്യം. അതിനുള്ള പരിശീലനം ആയിട്ടാണ് ഈ ഓട്ടം.

Story highlights; retd general Satish dua offers help to viral runner boy Pradip