പ്രണയം പങ്കുവെക്കാൻ സീതയും ഇന്ദ്രനും വീണ്ടുമെത്തുന്നു; ‘സീതപ്പെണ്ണ്’ മാർച്ച് 28 മുതൽ ഫ്‌ളവേഴ്‌സിൽ

March 20, 2022

മലയാളി പ്രേക്ഷകർ നെഞ്ചോടേറ്റിയ പരമ്പരയായിരുന്നു ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേക്ഷണം ചെയ്ത ‘സീത.’ മലയാള ടെലിവിഷൻ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ പരമ്പര കൂടിയായിരുന്നു സ്വാസികയും ഷാനവാസും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സീത. ബിഗ് സ്‌ക്രീനിൽ നിന്നും മിനിസ്ക്രീനിലേക്ക് സീതയായി എത്തിയ സ്വാസികയ്ക്കും ഇന്ദ്രനായി എത്തിയ ഷാനവാസിനും ഒട്ടേറെ ആരാധകരെ സമ്മാനിച്ച സീത അവിസ്മരണീയമായ നിരവധി നാഴികക്കല്ലുകൾ പിന്നിട്ടാണ് അവസാനിച്ചത്. പരമ്പര അവസാനിച്ച് രണ്ടുവർഷം പിന്നിടുമ്പോഴും സീതയ്ക്കും ഇന്ദ്രനും അവരുടെ പ്രണയത്തിനും ആരാധകർ ഏറെയാണ്.

പരമ്പര അവസാനിച്ചിരുന്നുവെങ്കിലും ആ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ നിന്നും പോയിരുന്നില്ല. അത് കൊണ്ട് തന്നെ മിനിസ്ക്രീനിലേക്ക് സീതയുടെയും ഇന്ദ്രന്റെയും വീണ്ടുമൊരു വരവിനായി കാത്തിരുന്നവർ ഏറെയാണ്. ഫ്‌ളവേഴ്‌സ് ടിവിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും യുട്യൂബ് ചാനലിലുമെല്ലാം ആളുകൾ സീതയ്ക്കായി കാത്തിരിക്കുന്ന സൂചനകൾ നൽകിയിരുന്നു.

ഇപ്പോഴിതാ ആ കാത്തിരിപ്പിന് അവസാനമാവുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം സീതയും ഇന്ദ്രനും പ്രേക്ഷകർക്ക് മുന്നിലേക്ക് വീണ്ടുമെത്തുകയാണ്. ‘സീതപ്പെണ്ണ്’ എന്ന പേരിലാണ് പരമ്പര ഫ്‌ളവേഴ്‌സ് ടിവി യിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. മാർച്ച് 28 മുതലാണ് പരമ്പര പ്രേക്ഷകരിലേക്ക് എത്തുന്നത്. തിങ്കൾ മുതൽ ശനിവരെ രാത്രി 7.30 നാണ് പരമ്പര സംപ്രേഷണം ചെയ്യുക. പ്രേക്ഷകരുടെ പ്രിയതാരങ്ങളായ സ്വാസികയും ഷാനവാസും പ്രധാന വേഷങ്ങളിൽ എത്തുന്ന സീതപ്പെണ്ണിന്റെ പ്രൊമോ എത്തിയതോടെ പ്രേക്ഷകരും വലിയ ആവേശത്തിലാണ്.

Read More: ’11 ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നു, ഇന്നത്തെ രാവ് നമുക്ക് ആഹ്ളാദത്തിന്റേതാവട്ടെ”; ബ്ലാസ്റ്റേഴ്സിന് ആശംസകളുമായി നടൻ മമ്മൂട്ടി

സിനിമയിൽ നിന്നും സീരിയൽ രംഗത്തേക്ക് എത്തിയ താരമാണ് സ്വാസിക. നേരത്തെ വെള്ളിത്തിരയിൽ നിരവധി കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിരുന്നുവെങ്കിലും സീതയാണ് സ്വാസികയ്ക്ക് വലിയ ജനപ്രീതിയും പ്രശംസയും നേടി കൊടുത്തത്. സീതയ്ക്ക് ശേഷം സ്വാസിക മികച്ച ഒരു പിടി കഥാപാത്രങ്ങളുമായി മലയാള സിനിമയിൽ സജീവമാണ്. മികച്ച സ്വഭാവ നടിക്കുള്ള സംസഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുള്ള താരത്തിന്റെ മിനിസ്ക്രീനിലേക്കുള്ള തിരിച്ചു വരവിൽ വലിയ ആവേശത്തിലാണ് മലയാളി പ്രേക്ഷകർ.

Story Highlights: Seethapennu coming soon in flowers tv