പ്രണയം പറയാൻ സീതയും ഇന്ദ്രനും വീണ്ടുമെത്തുന്നു; സീതപ്പെണ്ണ് മാർച്ച് 28 മുതൽ ഫ്‌ളവേഴ്‌സിൽ

March 18, 2022

കുടുംബബന്ധങ്ങളുടെ കഥപറഞ്ഞ് പ്രേക്ഷകപ്രീതിനേടിയതാണ് ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേക്ഷണം ചെയ്ത പരമ്പര സീത. സ്വാസികയും ഷാനവാസും പ്രധാന വേഷങ്ങളിൽ എത്തിയ സീതയെ നെഞ്ചേറ്റിയത് ജനലക്ഷങ്ങളാണ്. പരമ്പര അവസാനിച്ച് രണ്ടുവർഷം പിന്നിടുമ്പോഴും സീതയ്ക്കും ഇന്ദ്രനും അവരുടെ പ്രണയത്തിനും ആരാധകർ ഏറെയാണ്.

സീതയുടെയും ഇന്ദ്രന്റെയും പ്രണയകഥയ്ക്കായി കാത്തിരുന്നവരും അനേകമാണ്. ഫ്‌ളവേഴ്‌സ് ടിവിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും യുട്യൂബ് ചാനലിലുമെല്ലാം ആളുകൾ സീതയ്ക്കായി കാത്തിരിക്കുന്ന സൂചനകൾ നൽകിയിരുന്നു. ഇപ്പോഴിതാ, ആ കാത്തിരിപ്പിന് അവസാനമാകുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം സീതയും ഇന്ദ്രനും പ്രേക്ഷകർക്ക് മുന്നിലേക്ക് വീണ്ടുമെത്തുകയാണ്.

Read also: അന്ന് മലയാളികൾക്കായി എംജി പാടി ‘മിണ്ടാത്തതെന്തേ കിളിപ്പെണ്ണേ…’ ഇന്ന് എംജിയുടെ മുന്നിൽ അതേ പാട്ടുമായി ശ്രീനന്ദ്, പാട്ട് വേദിയിലെ അസുലഭ നിമിഷങ്ങൾ

സീതപ്പെണ്ണ് എന്ന പേരിലാണ് പരമ്പര ഫ്‌ളവേഴ്‌സ് ടിവി യിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. മാർച്ച് 28 മുതലാണ് പരമ്പര പ്രേക്ഷകരിലേക്ക് എത്തുന്നത്. തിങ്കൾ മുതൽ ശനിവരെ രാത്രി 7.30നാണ് പരമ്പര സംപ്രേഷണം ചെയ്യുക. പ്രേക്ഷകരുടെ പ്രിയതാരങ്ങളായ സ്വാസികയും ഷാനവാസും പ്രധാന വേഷങ്ങളിൽ എത്തുന്ന സീതപ്പെണ്ണിന്റെ പ്രൊമോ എത്തിയതോടെ പ്രേക്ഷകരും ആവേശത്തിലാണ്.

Read also: മെലഡി കിംഗ് വിദ്യാസാഗറിനായി അതിഗംഭീരമായി പാടി കൃഷ്ണശ്രീ; നേരിട്ടഭിനന്ദിച്ച് വിദ്യാസാഗർ, പാട്ട് വേദിയിലെ അനുഗ്രഹീത നിമിഷങ്ങൾ…

അതേസമയം, സ്വാസികയ്ക്ക് ഏറ്റവും അംഗീകാരം നേടിക്കൊടുത്തത് സീതയെന്ന സീരിയൽ ആയിരുന്നു. പത്തുവർഷമായി വെള്ളിത്തിരയിൽ ഉണ്ടായിരുന്നിട്ടും സീതയാണ് താരത്തിന് ഏറ്റവും കൂടുതൽ ജനപ്രീതി നേടിക്കൊടുത്തത്. അതിന് ശേഷം സിനിമയിലും മികച്ച വേഷങ്ങളുമായി തിരക്കിലാണ് സ്വാസിക. മോഹൻലാൽ നായകനായ ബി ഉണ്ണികൃഷ്‍ണൻ ചിത്രം ആറാട്ടാണ് താരം അഭിനയിച്ച് അവസാനം പ്രേക്ഷകരിലേക്കെത്തിയ ചിത്രം.

Story highlights: Seethapennu Coming soon