ഇനി സീതയുടെയും ഇന്ദ്രന്റെയും നാളുകൾ- സീതപ്പെണ്ണ് മാർച്ച് 28 മുതൽ ഫ്‌ളവേഴ്‌സ് ടിവിയിൽ

March 23, 2022

മലയാളികളുടെ പ്രിയപരമ്പരയായിരുന്നു ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന സീത. സ്വാസികയും ഷാനവാസും സീതയും ഇന്ദ്രനുമായി എത്തിയ പരമ്പര കുടുംബപ്രേക്ഷകർക്ക് പുറമെ യുവ പ്രേക്ഷകരെയും വളരെയധികം ആകർഷിച്ചിരുന്നു. ജനപ്രിയ പരമ്പരകൾ എന്നും പ്രേക്ഷകരിലേക്ക് എത്തിക്കാറുള്ള ഫ്‌ളവേഴ്‌സ് ടിവി ഇപ്പോഴിതാ, വീണ്ടും സീതയുടെ കഥയുമായി പ്രേക്ഷകരിലേക്ക് എത്തുകയാണ്.

സീതപ്പെണ്ണ് എന്ന പേരിലാണ് പുതിയ പരമ്പര എത്തുന്നത്. സ്വാസികയും ഷാനവാസുമാണ് സീതപ്പെണ്ണിലും നായികാനായകന്മാരായി എത്തുന്നത്. ഇരുവരും ചേർന്നുള്ള പ്രണയനിമിഷങ്ങൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. മാർച്ച് 28 മുതൽ തിങ്കൾ മുതൽ ശനിവരെ രാത്രി 7.30നാണ് പരമ്പര സംപ്രേഷണം ചെയ്യുക. 

Read Also: മുപ്പത്തിമൂന്നാം വയസ്സിലെ ആ ഒറ്റയാൾ പോരാട്ടത്തിനാണ് എന്റെ ഓസ്കാർ- അമ്മയെക്കുറിച്ച് ഹൃദയംതൊട്ടൊരു കുറിപ്പ്

അതേസമയം സ്വാസികയും ഷാനവാസും പ്രധാന വേഷങ്ങളിൽ എത്തിയ സീത എന്ന പരമ്പരയെ നെഞ്ചേറ്റിയത് ജനലക്ഷങ്ങളാണ്. കുടുംബബന്ധങ്ങളുടെ കഥപറഞ്ഞ് പ്രേക്ഷക പ്രീതിനേടിയ പരമ്പരയാണ് സീത. സീരിയൽ താരം സ്വാസ്വികയ്ക്ക് കൂടുതൽ സ്വീകാര്യത നേടിക്കൊടുത്തതും ഈ പരമ്പരയായിരുന്നു. സീതയ്ക്ക് പിന്നാലെ തിരക്കേറിയ താരമായി മാറി സ്വാസിക വെള്ളിത്തിരയിലും.

Story highlights- seethappennu serial flowers tv