‘പഴനിയപ്പാ, ജ്ഞാന പഴനിയപ്പാ’; അടിച്ചു മോനെ എപ്പിസോഡിൽ മാത്തുവിനെയും കല്ലുവിനെയും അമ്പരപ്പിച്ച പാട്ടുകാരി

March 26, 2022

പ്രേക്ഷകർക്ക് പ്രിയപ്പെട്ട പരിപാടികൾ ഒരുക്കുന്നതിൽ എന്നും മുൻപിലാണ് ഫ്‌ളവേഴ്‌സ് ടിവി. ഫ്‌ളവേഴ്‌സ് ടിവിയുടെ ഓരോ പ്രോഗ്രാമിനും വലിയ ജനപ്രീതിയാണുള്ളത്. പ്രായഭേദമന്യേയേയാണ് ചാനലിന്റെ പരിപാടികൾ മലയാളി പ്രേക്ഷകർ വീക്ഷിക്കുന്നത്. എല്ലാ പ്രായക്കാർക്കും ഇഷ്ടപെടുന്ന പരിപാടികൾ വിജയകരമായി പ്രേക്ഷകരിലേക്കെത്തിക്കാൻ ഫ്‌ളവേഴ്‌സ് ടിവി എന്നും ശ്രമിക്കാറുണ്ട്.

അത്തരത്തിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് വീണ്ടും ഫ്‌ളവേഴ്‌സ് ടിവി അവതരിപ്പിച്ച ഒരു പുതിയ പ്രോഗ്രാമാണ്. ‘അടിച്ചു മോനെ.’ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷൻ അവതാരകരായ രാജ് കലേഷും ആർ ജെ മാത്തുക്കുട്ടിയുമാണ് ‘അടിച്ചു മോനെ’ എന്ന പ്രോഗ്രാമുമായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.

സംപ്രേഷണം തുടങ്ങിയ നാൾ മുതൽ മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്ന് പ്രോഗ്രാമിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. പ്രോഗ്രാമിൻറെ ഓരോ എപ്പിസോഡും അതിൽ മത്സരാർത്ഥികളായും അതിഥികളായും വരുന്നവരും പ്രേക്ഷകർക്ക് മികച്ച നിമിഷങ്ങളാണ് സമ്മാനിക്കുന്നത്.

അത്തരത്തിൽ അടിച്ചു മോനെ പ്രേക്ഷകർക്ക് അതിമനോഹരമായ കുറെ നിമിഷങ്ങൾ സമ്മാനിച്ചിരിക്കുകയാണ് സ്വർണ എന്ന പാട്ടുകാരി. കാസർകോട് കാഞ്ഞങ്ങാട് സ്വദേശിയായ സ്വർണയാണ് അതിമനോഹരമായ ആലാപനത്തിലൂടെ പ്രേക്ഷകരുടെയും അവതാരകരുടെയും മനസ്സ് നിറച്ചത്. ഇതിഹാസ താരം ശിവാജി ഗണേശന്റെ ‘തിരുവിളൈയാടൽ’ എന്ന ചിത്രത്തിലെ ‘പഴനിയപ്പാ, ജ്ഞാന പഴനിയപ്പാ’ എന്ന ഗാനമാണ് ഗായികയായ സുന്ദരാംബാളമ്മയുടെ അതേ സ്വരത്തിൽ മനോഹരമായി പാടി അവതാരകരെ അമ്പരപ്പിച്ചത്.

Read More: രണ്ടുവർഷത്തെ കാത്തിരിപ്പിന് വിരാമം; സീതയും ഇന്ദ്രനും മാർച്ച് 28 മുതൽ പ്രേക്ഷകരിലേക്ക്

വർഷങ്ങളായി വിവിധ വിനോദ പരിപാടികളിലൂടെ ടെലിവിഷൻ പ്രേക്ഷകരുടെ ഇടയിൽ വലിയ ജനപ്രീതി നേടിയ ടെലിവിഷൻ അവതാരകരാണ് കല്ലു എന്നറിയപ്പെടുന്ന രാജ് കലേഷും മാത്തു എന്നറിയപ്പെടുന്ന ആർ ജെ മാത്തുക്കുട്ടിയും. മാർച്ച് 14 തിങ്കളാഴ്ച മുതലാണ് ഫ്‌ളവേഴ്‌സ് ടിവിയിൽ പ്രോഗ്രാം സംപ്രേഷണം ചെയ്തു തുടങ്ങിയത്. തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം 6.30 ക്കാണ് പ്രോഗ്രാമിന്റെ സംപ്രേഷണം.

Story Highlights: Singer surprises adichu mone anchors