എന്റെ സ്വപ്നത്തിൻ താമരപൊയ്കയിൽ…, ഹൃദയം കൊണ്ടുപാടി കുഞ്ഞു ശ്രീദേവ്
എന്റെ സ്വപ്നത്തിൻ താമരപ്പൊയ്കയിൽ വന്നിറങ്ങിയ രൂപവതീ…മലയാളി സംഗീതാസ്വാദകർക്ക് എക്കാലത്തും പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്നാണിത്. പി ഭാസ്കരന്റെ വരികൾക്ക് ജി ദേവരാജൻ സംഗീതം നൽകിയ ഗാനവുമായി പാട്ട് വേദിയിൽ എത്തുകയാണ് ടോപ് സിംഗറിലെ കുഞ്ഞ് ഗായകൻ ശ്രീദേവ്. മലയാളികൾ എക്കാലത്തും കേൾക്കാൻ കൊതിക്കുന്ന ഗാനം അതിന്റെ മനോഹാരിതയും തനിമയും ഒട്ടും ചോരാതെ വളരെ സുന്ദരമായാണ് ശ്രീദേവ് ആലപിക്കുന്നത്.
പാട്ട് കൂട്ടിലെ പ്രേക്ഷകരുടെ ഇഷ്ടഗായകരിൽ ഒരാളാണ് ശ്രീദേവ്. അതിശയിപ്പിക്കുന്ന ആലാപനമികവിനൊപ്പം തമാശ നിറഞ്ഞ വർത്തമാനം കൊണ്ടും അഭിനയം കൊണ്ടും ശ്രീദേവ് ഇതിനോടകം പ്രേക്ഷകഹൃദയം കവർന്നതാണ്. പാട്ട് പാടാൻ വേദിയിലെത്തുന്ന ശ്രീദേവും ജഡ്ജസും തമ്മിലുള്ള രസകരമായ വർത്തമാനങ്ങളും കളിതമാശകളും ടോപ് സിംഗർ വേദിയെ കൂടുതൽ രസകരമാക്കാറുണ്ട്. നേരത്തെ ഗായകൻ ദീപക് ദേവിനെ അനുകരിച്ചും ഈ കുട്ടിത്താരം പാട്ട് വേദിയിൽ ചിരിനിറച്ചിരുന്നു.
Read also; ഒറ്റമുറി ഷെഡിന്റെ ചോർച്ചയടയ്ക്കാൻ ഷീറ്റ് ചോദിച്ചെത്തി, സ്വന്തമായൊരു വീട് തന്നെ പണിത് നൽകി കടയുടമ
സംഗീത പ്രേമികൾ കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങളുമായാണ് പാട്ട് വേദിയിൽ ഓരോ ദിവസവും കുരുന്ന് ഗായകർ എത്താറുള്ളത്. സംഗീത സംവിധായകരും പാട്ട് ലോകത്തെ പ്രമുഖരായ ഗായകരും പാട്ട് വേദിയിൽ കുഞ്ഞിപാട്ടുകാരുടെ ഗാനങ്ങൾ കേൾക്കാനും അവ വിലയിരുത്താനുമായി എത്താറുണ്ട്. ദീപക് ദേവ്, എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം എന്നിവരാണ് പാട്ടുവേദിയിലെ വിധികർത്താക്കൾ. കൊച്ചുഗായകരുടെ നിഷ്കളങ്കമായ ആലാപനവും കളിയും ചിരിയുമായി എത്തുന്ന ഓരോ എപ്പിസോഡുകളും ടോപ് സിംഗർ വേദിയിൽ ആഘോഷ പ്രതീതിയാണ് സമ്മാനിക്കുന്നത്. അതുകൊണ്ടുതന്നെ കുരുന്ന് പ്രതിഭകളുടെ പാട്ടുകൾക്കായി കാത്തിരിക്കാറുമുണ്ട് ആരാധകർ. ടോപ് സിംഗർ ആദ്യ സീസൺ ഏറ്റെടുത്ത ആരാധകർ രണ്ടാം സീസണിലെ കുരുന്നുകളെയും ഹൃദയത്തിലേറ്റി കഴിഞ്ഞു.
Story highlights: Sreedev Amazing song