എന്താണ് അലോപേഷ്യ ഏരിയേറ്റ..? അറിയാം വിൽ സ്മിത്തിന്റെ ഭാര്യ ജാഡ പിങ്കറ്റിന് ബാധിച്ച ഈ രോഗാവസ്ഥയെക്കുറിച്ച്

March 29, 2022

അലോപേഷ്യ ഏരിയേറ്റ… കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ഗൂഗിളിൽ നിരവധിപ്പേർ തിരഞ്ഞ രോഗാവസ്ഥയാണിത്.. ഓസ്കർ വേദിയിൽ അവതരാകാൻ ക്രിസ് റോക്ക്, വിൽ സ്മിത്തിന്റെ ഭാര്യയുടെ ഹെയർ സ്റ്റൈലിനെക്കുറിച്ച് പരാമർശം നടത്തിയതിൽ താരം പ്രകോപിതനായതും തുടർന്ന് ക്രിസ് റോക്കിന്റെ മുഖത്തടിച്ചതുമൊക്കെ കുറച്ച് മണിക്കൂറുകളായി വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

വിൽ സ്മിത്തിന്റെ ഭാര്യ ജാഡ പിങ്കറ്റ് തല മുണ്ഡനം ചെയ്തതിനെ ചൂണ്ടിക്കാട്ടി കൊമേഡിയന്‍ കൂടിയായ ക്രിസ് റോക്ക് നടത്തിയ പരാമർശമാണ് ഓസ്കർ വേദിയിൽ വലിയ പ്രശ്നങ്ങൾക്ക് വഴിവെച്ചത്. എന്നാൽ പിന്നീട് ജാഡ പിങ്കറ്റ് സ്മിത്ത് തന്നെ തന്റെ രോഗാവസ്ഥയെക്കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരുന്നു. കുറച്ച് നാളുകളായി അവർ അലോപേഷ്യ എന്ന രോഗത്തിന് അടിമയാണ് എന്നാണ് ജാഡ പറഞ്ഞത്. ഈ വെളിപ്പെടുത്തലിന് ശേഷം നിരവധി ആളുകൾ ഗൂഗിളിൽ തിരഞ്ഞതാണ് എന്താണ് അലോപേഷ്യ ഏരിയേറ്റ എന്നത്.

എന്താണ് അലോപേഷ്യ ഏരിയേറ്റ: തലയിലെ മുടി തനിയെ കൊഴിഞ്ഞുപോകുന്ന രോഗാവസ്ഥയാണ് അലോപേഷ്യ. ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം ശരീരത്തിലെ രോമങ്ങളെ ആക്രമിക്കുകയും അതിന്റെ ഫലമായി തലയിൽ നിന്നും വട്ടത്തിൽ മുടി കൊഴിഞ്ഞുപോകുകയും ചെയ്യുന്ന അവസ്ഥയാണ് അലോപേഷ്യ ഏരിയേറ്റ എന്നാണ് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസ് പറയുന്നത്.

ഈ രോഗാവസ്ഥയിൽ മുടി ചെറിയ വട്ടത്തിൽ പാച്ചുകളായി കൊഴിഞ്ഞുപോകും. എന്നാൽ ചിലരിൽ ഇത് വളരെ വ്യാപകമാകാറുണ്ട്. അതേസമയം ഇവരിൽ മറ്റ് ആരോഗ്യപ്രശ്ങ്ങൾ ഒന്നും തന്നെ ഉണ്ടാകില്ല എന്നാണ് പറയപ്പെടുന്നത്. അതേസമയം ഈ രോഗത്തിന്റെ കാരണം എന്താണെന്ന് പൂർണമായും ഗവേഷകർ കണ്ടെത്തിയിട്ടില്ല. എന്നാൽ ഒരുപരിധിവരെ ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങൾ ഇതിൽ പങ്ക് വഹിക്കുന്നുവെന്നാണ് ​​ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം ചിലരിൽ ഇത് വളരെ ചെറുതായി മാത്രമേ ഉണ്ടാകാറുള്ളൂ. എന്നാൽ മറ്റ് ചിലരിൽ ഇത് വ്യാപകമാകാറുണ്ട്. ചിലപ്പോൾ കൊഴിഞ്ഞ ഇടങ്ങളിൽ മുടി പൂർവ്വാധികം ശക്തിയോടെ വളർന്നുവരാറുമുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.

Story highlights: what is alopecia areata- jada pinkett smith condition