ആറു തലകളും പത്ത് കാലുകളും; സോഷ്യൽ ഇടങ്ങളെ കൺഫ്യൂഷനിലാക്കി ഒരു ചിത്രം

April 9, 2022

ആറു തലകളും പത്ത് കാലുകളും… തലവാചകം വായിക്കുമ്പോൾ കണ്ണ് ചുളിക്കുന്നവർ ഈ ചിത്രം ഒന്ന് കണ്ടുനോക്കൂ… ആകെ കൺഫ്യൂഷൻ ആയല്ലേ..? കണ്ണിനെ കബളിപ്പിക്കുന്ന നിരവധി ചിത്രങ്ങളാണ് ദിവസവും സോഷ്യൽ മീഡിയിൽ പ്രചരിക്കുന്നത്. അത്തരത്തിൽ വൈറലാകുകയാണ് പുതിയൊരു ചിത്രം. സോഫയിൽ ഇരിക്കുന്ന ആറു പെൺകുട്ടികളെയാണ് ചിത്രത്തിൽ കാണുന്നത്. ചിത്രം ആദ്യം കാണുന്നവർക്ക് ‘സുന്ദരികളായ കുറെ പെൺകുട്ടികൾ ഒന്നിച്ചിരിക്കുന്ന ഒരു സാധാരണ ചിത്രം’ എന്ന് മാത്രമേ തോന്നു. എന്നാൽ സൂക്ഷിച്ച് നോക്കുമ്പോഴല്ലേ, ഇതിനെന്തോ ഒരു കുഴപ്പം ഉണ്ടല്ലോ എന്ന് മനസിലാക്കുക.

ചിത്രത്തിൽ ആറു പെൺകുട്ടികളെയാണ് കാണുക. ഇവർക്കെല്ലാർക്കും കൂടി ആകെ പത്ത് കാലുകളും. സൂക്ഷിച്ച് നോക്കുമ്പോൾ നടുക്കിരിക്കുന്ന പെൺകുട്ടിക്ക് ഇനി കാലുകളെ ഇല്ലെന്ന് ചിലപ്പോൾ തോന്നിയേക്കാം. ചിത്രം വൈറലായതോടെ മൂന്നാമത് ഇരിക്കുന്ന പെൺകുട്ടിക്ക് കാലുകൾ ഇല്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാൽ ചിലരുടെ കണ്ടെത്തൽ രണ്ടാമത്തെ പെൺകുട്ടിയുടെ കാലുകൾ ആദ്യത്തെ കുട്ടിയുടെ കാലുകൾക്ക് പിന്നിലാണെന്നാണ്. എന്നാൽ രണ്ടു പെൺകുട്ടികളുടെ ജീൻസിന്റെ നിറം ഒന്നായതുകൊണ്ട് ഇത് കണ്ടെത്താൻ കഴിയാത്തതാണെന്ന് പറയുന്നവരും നിരവധിയുണ്ട്.

Read also: അതിമനോഹരമായി അവൻ എഴുതുകയാണ്…, ഓട്ടിസം ബാധിതനായ അഞ്ച് വയസുകാരന്റെ വിഡിയോ ശ്രദ്ധനേടുന്നു

ഇടതുവശത്തുള്ള രണ്ട് പേർ ഒരേ നിറത്തിലുള്ള കറുത്ത ജീൻസാണ് ധരിച്ചിരിക്കുന്നത്. അതിൽ ഒരു പെൺകുട്ടിയുടെ കാൽ വളരെ വലുതായി കാണുന്നുണ്ട്. സൂക്ഷിച്ച് നോക്കുമ്പോൾ ഇടയ്ക്ക് കറുത്ത ജീൻസിന്റെ ടോൺ മാറുന്നതും കാണാം. അതിനാൽ അവരുടെ കാലുകൾ ഒരാളുടേതായി തോന്നുന്നതാണ്- ഇങ്ങനെ പറയുന്നവരും നിരവധിയുണ്ട്.

Read also: ഗൗരിമോൾക്ക് വേണം 16 കോടി രൂപ, ഒരു ദിവസംകൊണ്ട് ബസുടമകളും ജീവനക്കാരും ചേർന്ന് സമാഹരിച്ചത് 7,84,030 രൂപ

അതേസമയം സമൂഹമാധ്യമങ്ങളിൽ ചിത്രം വൈറലായതോടെ ചിത്രത്തിനടിയിൽ ഇത്തരത്തിലുള്ള കമന്റുകളുമായി എത്തുന്നവരും നിരവധിയാണ്. ചിലരൊക്കെ കൃത്യമായ ഉത്തരങ്ങൾ നൽകുന്നുണ്ടെങ്കിലും ചിലരുടെ കമന്റുകൾ വായനക്കാരിൽ ചിരി നിറയ്ക്കുന്നവയാണ്.

Story highlights: 6-women with 5-pairs of legs