മികച്ച എഡ്യുടെക് കമ്പനിയ്ക്കുള്ള ട്വന്റിഫോർ ബ്രാൻഡ് പുരസ്കാരം നേടി 90+ My Tuition App
വളരെ ചെറിയ കാലയളവിൽ തന്നെ കേരളത്തിൽ ജനപ്രീതി ആർജ്ജിച്ച എഡ്യു-ടെക് ആപ്പാണ് ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന 90+ My Tuition App. ഈ ഓണ്‍ലൈന്‍ പഠനകാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും പ്രയോജനപ്രദമായ രീതിയില്‍ ക്ലാസുകള്‍ നൽകാൻ കഴിഞ്ഞ 90+ My Tuition App, മികച്ച എഡ്യു ടെക് കമ്പനിയ്ക്കുള്ള ട്വന്റിഫോർ ബ്രാൻഡ് പുരസ്കാരം കരസ്ഥമാക്കി. 90+ My Tuition App ഫൗണ്ടർ ഡയറക്ടർ വിൻജിഷ് വിജയ്, ഡയറക്ടർ ആന്റ് സിഇഒ സ്മിജയ് ഗോകുൽദാസ് എന്നിവർ ചേർന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. വിവിധ മേഖലകളിൽ മികവിന്റെ കയ്യൊപ്പ് ചാർത്തിയവർക്ക് ആദരമൊരുക്കിയാണ് ട്വന്റിഫോർ ബ്രാൻഡ് അവാർഡുകൾ സംഘടിപ്പിച്ചത്.
കുട്ടികൾക്ക് പഠനത്തിനും പരീക്ഷകൾക്കും ആവശ്യമായി വരുന്ന കൃത്യമായ അപ്ഡേഷനുകളാണ് 90+ My Tuition App കൊണ്ടുവരാറുള്ളത്. പ്രധാനപ്പെട്ട ചോദ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ക്ലാസുകള്‍ ആപ്പില്‍ ലഭ്യമാണ്. ഒട്ടേറെ ഡിജിറ്റല്‍ ട്യൂഷന് ആപ്പുകള്‍ സജീവമായ കേരളത്തില്‍ മുന്‍പന്തിയിലാണ് ഇന്ന് 90+ My Tuition Appന്റെ സ്ഥാനം. കാരണം, പൂര്‍ണ്ണമായും ഒരു ട്യൂഷന് അസിസ്റ്റന്റ് ആയാണ് 90+ My Tuition App വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ എത്തിയത്. അതുകൊണ്ടു തന്നെ 90+ My Tuition App തികച്ചും വിദ്യാര്‍ത്ഥികളുടെ പഠന സഹായിയായി മാറിക്കഴിഞ്ഞു.
അതിനിടെ GCC രാജ്യങ്ങളിലെ ഇന്ത്യൻ സ്കൂളുകളിൽ സിബിഎസ്ഇ പാഠ്യപദ്ധതി ആരംഭിക്കാനും 90+ My Tuition App തിരുമിച്ചിരുന്നു. ആദ്യഘട്ടത്തിൽ ജിസിസിയിലെ യുഎഇ, ഖത്തർ, സൗദി ബഹ്റൈൻ ,ഒമാൻ, കുവൈറ്റ് ഉൾപ്പെടെ ആറോളം GCC രാജ്യങ്ങളിലാണ് 90+ My Tuition App പ്രോഡക്ട് ലഭ്യമാകുക.
90+ My Tuition App wins Twenty Four Brand Award for Best Edutech Company