‘ആദ്യം കാണും നിമിഷം…’, ഹൃദയംതൊട്ട് അവിയലിലെ ഗാനം

April 19, 2022

മികച്ച സ്വീകാര്യതയോടെ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രമാണ് ജോജു ജോർജ് ഷാനിൽ മുഹമ്മദ് എന്നിവർ മുഖ്യകഥാപാത്രങ്ങളായ അവിയൽ. നവാഗതനായ ഷാനിൽ സംവിധാനം ചെയ്ത ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘ആദ്യം കാണും…’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് മനു മഞ്ജിതാണ്. ശങ്കർ ശർമ്മ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ഹരിശങ്കറാണ്. കെ എസ് ചിത്രയും ഉണ്ണി മേനോനും ചേർന്ന് പാടിയ ‘മഞ്ഞിൻ തൂവൽ’ എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പോക്കറ്റ് എസ്ക്വയർ പ്രൊഡക്ഷൻസിൻസിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചത്. സംവിധായകൻ തന്നെ തിരക്കഥയും പൂർത്തിയാക്കിയ ചിത്രത്തിൽ ജോജുവിന് പുറമെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഷാനിൽ മുഹമ്മദാണ്. അനശ്വര രാജൻ, അഞ്ജലി നായർ, ആത്മീയ, കേതകി നാരായണൻ, സ്വാതി, പ്രശാന്ത് അലക്സാണ്ടർ, ഡെയിൻ  ഡേവിസ്, വിഷ്ണു തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

അതേസമയം പ്രണയവും വിരഹവും കുടുംബബന്ധവുമടക്കം ചിത്രത്തിൽ ഡിക്സസ് ചെയ്യുന്നുണ്ട്. സംഗീതത്തിനോട് അതിയായ സ്നേഹവും ആവേശവുമുള്ള കൃഷ്ണൻ എന്ന വ്യക്തിയുടെ ജീവിതത്തിലൂടെയാണ് സിനിമ പോകുന്നത്. കണ്ണൂർ സ്വദേശിയായ കൃഷ്ണന്റെ ജീവിതത്തിലെ ബാല്യം, കൗമാരം, യൗവനം എന്നീ കാലഘട്ടങ്ങളിലൂടെയും സിനിമ സഞ്ചരിക്കുന്നുണ്ട്. നായകന്റെ ജീവിതത്തിന്റെ പല കാലഘട്ടങ്ങളിലൂടെ കഥ പോകുന്നതിനാൽ നായകന്റെ ശാരീരിക വ്യതിയാനങ്ങൾക്കായി രണ്ട് വർഷത്തോളം സമയമെടുത്താണ് സിനിമ ചിത്രീകരണം പൂർത്തിയാക്കിയത്.

Read also: അപ്രതീക്ഷിതമായെത്തിയ അപകടവും മഹാമാരിയും ജീവിതം മാറ്റിമറിച്ചു; തിരിച്ചുപിടിക്കാൻ വളയം പിടിച്ച് മകൾ, കണ്ടക്ടറായി അച്ഛനും- പ്രചോദനമായ ജീവിതകഥ

അതേസമയം അച്ഛൻ -മകൾ വേഷത്തിൽ ജോജു ജോർജും അനശ്വര രാജനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ജോസഫ് എന്ന ചിത്രത്തിൽ ജോജുവിന്റെ നായികയായ എത്തിയ ആത്മീയ രാജനും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഏറെ പുതുമുഖങ്ങളും സിനിമയിൽ അഭിനയിക്കുന്നുണ്ട്.

Story highlights: Adhyamkaum song out