നിരവധി തവണ വീണു; എന്നിട്ടും തളർന്നില്ല- ചുവടു വയ്ക്കാൻ പഠിക്കുന്ന കുട്ടിയാന; വിഡിയോ
മൃഗങ്ങളുടെ രസകരമായ വിഡിയോകൾക്ക് വിനോദത്തിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങൾ സമ്മാനിക്കാനുള്ള കഴിവുണ്ട് എന്ന് നിസംശയം പറയാം. ട്വിറ്റർ, ഇൻസ്റ്റാഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ ദിവസേന പ്രചരിക്കുന്ന രസകരമായ വിഡിയോകളിൽ ഇത്തരത്തിലുള്ളതും ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ, സന്തോഷം പകരുന്നത് ഒരു കുട്ടിയാനയുടെ വിഡിയോയാണ്.
ആദ്യ ചുവടുകൾ വയ്ക്കാൻ ശ്രമിക്കുന്ന ഒരു കുട്ടിയാനയുടെ വിഡിയോയാണ് ശ്രദ്ധനേടുന്നത്. ഒന്ന് ശ്രമിച്ചതിന് ശേഷം അത് ഇടറി വീഴുന്നു, പക്ഷേ തളരുന്നില്ല. വീണ്ടും എഴുന്നേൽക്കുകയും ചുവടുവയ്ക്കാൻ തനിയെ ശ്രമിക്കുകയുമാണ്. അതോടൊപ്പം വീഴാതിരിക്കാൻ തുമ്പികൈ ചുഴറ്റി ബാലൻസ് നിലനിർത്താനും ഈ കുട്ടിയാന ശ്രമിക്കുന്നു. വളരെ രസകരമാണ് ഈ വിഡിയോ.
വളരെ നിശ്ചയദാർഢ്യത്തോടെ കുട്ടിയാന വീണിടത്തുനിന്നും എഴുന്നേറ്റ് നടക്കാൻ ശ്രമിക്കുന്ന കാഴ്ച വളരെയധികം പ്രചോദനം പകരുന്നതാണ്. അടുത്തിടെ ഒരുകൂട്ടം ആനകൾ സിംഹക്കൂട്ടത്തെ വിരട്ടിയോടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു.
First steps of a baby elephant.. 😊 pic.twitter.com/CF2R6AHzWS
— Buitengebieden (@buitengebieden_) April 22, 2022
Read Also: ഗുരുതരമായ അപകടങ്ങളില്‍ പെടുന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിക്കുന്നവർക്ക് പൊലീസിന്റെ ക്യാഷ് അവാർഡ്
ഒരുകൂട്ടം ആനകൾ നടന്നടുക്കുമ്പോൾ ഭയന്നോടുന്ന സിംഹങ്ങളുടെ വിഡിയോയാണ് ശ്രദ്ധനേടിയത്. കുട്ടിയാനകളാണ് അധികവും ആനസംഘത്തിനൊപ്പം ഉണ്ടായിരുന്നത്. ഒരു മൈതാനത്ത് കിടന്നിരുന്ന സിംഹങ്ങൾ എല്ലാം പെട്ടെന്നുതന്നെ വിരണ്ടോടുന്നത് വിഡിയോയിൽ കാണാം.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന മൃഗങ്ങളുടെ വിഡിയോകൾ ആസ്വദിക്കാൻ വളരെ രസകരമാണ്. എത്ര പിരിമുറുക്കത്തോടെ ഇരിക്കുന്നയാളുടെയും മനസ് ഒന്ന് തണുപ്പിക്കാൻ ഇത്തരം കാഴ്ചകൾ ധാരാളമാണ്.
Story highlights- baby elephant taking its first steps