ഭയപ്പെടുത്താൻ മഞ്ജുളിക; മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്കിന് രണ്ടാം ഭാഗം- ‘ഭൂൽ ഭുലയ്യ’ 2 ട്രെയ്‌ലർ

April 27, 2022

മലയാളികൾക്ക് എന്നും അത്ഭുതം തന്നെയാണ് മണിച്ചിത്രത്താഴ്. എത്ര വട്ടം കണ്ടാലും മുഷിപ്പിക്കാത്ത, പുതിയതെന്തോ ഒളിപ്പിച്ചത് പോലെ അതൊരു നിത്യവിസ്മയമായി തുടരുന്നു. മണിച്ചിത്രത്താഴിലെ ഓരോ കഥാപാത്രങ്ങളോടും ഒരു പ്രത്യേക ഇഷ്ടം എല്ലാവർക്കുമുണ്ട്. നാഗവല്ലിയും നകുലനും ഗംഗയും സണ്ണിയും എന്നും മലയാളികളുടെ ഹൃദയത്തിൽ കുടിയിരിക്കുന്ന കഥാപാത്രങ്ങളാണ്. മണിച്ചിത്രത്താഴിന് പിന്നാലെ വർഷങ്ങൾക്ക് ശേഷം വിവിധ ഭാഷകളിൽ സിനിമയ്ക്ക് റീമേക്കുകൾ വന്നിരുന്നു. ബോളിവുഡ് റീമേക്ക് ആയിരുന്നു ഭൂൽ ഭുലയ്യ. അക്ഷയ് കുമാറും വിദ്യ ബാലനും പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിന് രണ്ടാം ഭാഗം എത്തുകയാണ്.

‘ഭൂൽ ഭുലയ്യ 2’ ട്രെയ്‌ലർ എത്തിയിരിക്കുകയാണ് ഇപ്പോൾ. കാർത്തിക് ആര്യൻ, തബു, കിയാര എന്നിവരാണ് രണ്ടാം ഭാഗത്തിൽ അഭിനയിച്ചിരിക്കുന്നത്. കിയാരയാണ് പ്രേതബാധയുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Read Also: ഗുരുതരമായ അപകടങ്ങളില്‍ പെടുന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിക്കുന്നവർക്ക് പൊലീസിന്റെ ക്യാഷ് അവാർഡ്

അക്ഷയ് കുമാർ ഒരു സൈക്യാട്രിസ്റ്റായി അഭിനയിച്ച 2007-ലെ ജനപ്രിയ ഹൊറർ കോമഡി ഭൂൽ ഭുലയ്യയുടെ രണ്ടാം ഭാഗമാണ് ഭൂൽ ഭുലയ്യ 2. ഷൈനി അഹൂജയാണ് മറ്റൊരു കഥാപത്രത്തെ അവതരിപ്പിച്ചത്. വിദ്യാ ബാലൻ മഞ്ജുളിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് അവർ നിരൂപക പ്രശംസ നേടിയിരുന്നു. അമീഷ പട്ടേൽ, പരേഷ് റാവൽ, മനോജ് ജോഷി, രാജ്പാൽ യാദവ്, വിക്രം ഗോഖലെ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

യഥാർത്ഥ പതിപ്പായ മണിച്ചിത്രത്താഴിൽ നടന വിസ്മയങ്ങളായ മോഹൻലാൽ, ശോഭന, സുരേഷ് ഗോപി, തിലകൻ, കുതിരവട്ടം പപ്പു, ഇന്നസെന്റ്, നെടുമുടി വേണു, കെ പി സി ലളിത തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരന്നിരുന്നു.

Story highlights- Bhool Bhulaiyaa 2 Trailer