തലമുറകളെ ആവേശംകൊള്ളിച്ച പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയിൽ സേതുരാമയ്യർ- ‘സി ബി ഐ 5’ ടീസർ

April 6, 2022

മമ്മൂട്ടി നായകനായി വരാനിരിക്കുന്ന സിബിഐ സീരീസ് അഞ്ചാം ഭാഗം ഗൗരവമേറിയ കഥയാണ് കൈകാര്യം ചെയ്യുന്നത്. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ടീസർ പ്രേക്ഷകരിലേക്ക് എത്തി. തലമുറകളെ പ്രചോദനം കൊള്ളിച്ച ഐതിഹാസിക സംഗീതത്തിന്റെ പശ്ചാത്തലത്തിലാണ് ടീസർ പ്രേക്ഷകരിലേക്ക് എത്തിയത്.

Read Also: കുഞ്ഞ് സഹോദരിയെ മടിയിൽ കിടത്തി ക്ലാസിൽ പങ്കെടുക്കുന്ന പത്ത് വയസുകാരി, ഹൃദ്യം ഈ വിഡിയോ

സഞ്ജയ് ഗാന്ധി, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണവും സിനിമയിലുണ്ടാകുമെന്ന സൂചനയാണ് ടീസർ സമ്മാനിക്കുന്നത്.

മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ത്രില്ലർ സിനിമയാണ് സി ബി ഐ പരമ്പരയിലെ അഞ്ചാം ഭാഗം. മമ്മൂട്ടി സേതുരാമയ്യർ സി ബി ഐ ആയി എത്തിയ ചിത്രങ്ങളെല്ലാം വമ്പൻ ഹിറ്റുകൾ ആയിരുന്നു. കഴിഞ്ഞ നാല് ഭാഗങ്ങളെക്കാൾ വ്യത്യസ്തമാക്കി അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

read Also: ഈ ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന ജീവിയെ കണ്ടെത്താമോ..?

ബാസ്കറ്റ് കില്ലിംഗ് എന്ന പ്രമേയത്തിലാണ് ചിത്രമൊരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംവിധായകൻ കെ. മധു, തിരക്കഥാകൃത്ത് എസ് എൻ സ്വാമി, സംഗീത സംവിധായകൻ ശ്യാം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അതിന് പുറമെ വാഹനാപകടത്തിന് ശേഷം ചികിത്സയിൽ കഴിയുന്ന ജഗതി ശ്രീകുമാറും സിബിഐ അഞ്ചാം ഭാഗത്തിൽ ഉണ്ട്.

Story highlights- cbi 5 teaser