‘സ്നേഹിതനേ..’- എ ആർ റഹ്‌മാൻ ഗാനത്തിന് ഭരതനാട്യ ചുവടുകളുമായി ഫ്രഞ്ച് നർത്തകർ- വിഡിയോ

April 16, 2022

ഇന്ത്യൻ ഗാനങ്ങൾക്ക് ചുവടുവെച്ച് സമൂഹമാധ്യമങ്ങളിൽ താരമായ ഫ്രഞ്ച് നർത്തകനാണ് ജിക്ക. ഒട്ടേറെ ഗാനങ്ങൾക്ക് ഇങ്ങനെ ചുവടുവെച്ച് മുൻപുതന്നെ ഇദ്ദേഹം പ്രസിദ്ധനാണ്. ഇപ്പോഴിതാ, എആർ റഹ്മാന്റെ സ്നേഹിതനെ സ്നേഹിതനെ എന്ന ഗാനത്തിന് നൃത്തം ചെയ്യുന്ന ജിക്കയുടെ വിഡിയോ ശ്രദ്ധനേടുകയാണ്. ഭരതനാട്യ ചുവടുകൾ ജിക്കയും സുഹൃത്തുക്കളും പകർത്താൻ ശ്രമിക്കുന്നത് വിഡിയോയിൽ കാണാം.

ലോകത്തെ അതിരുകളാലും സമുദ്രങ്ങളാലും ആളുകൾക്ക് വിഭജിക്കാം, എന്നാൽ കല ഭാഷാപരവും ഭൂമിശാസ്ത്രപരവുമായ എല്ലാ തടസ്സങ്ങളെയും മറികടക്കുന്നു എന്നാണ് ഈ വിഡിയോയിലൂടെ പങ്കുവയ്ക്കുന്നത്. 2000-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ ‘അലൈപായുതേ’യിലെ ഗാനമാണ് സ്‌നേഹിതനെ. ഇതിന്റെയൊപ്പം 2019 ലെ ഹിറ്റ് R&B ഗാനമായ ഇൻ മൈ ബെഡും മാഷപ്പ് ചെയ്‌ത ഗാനത്തിന് ഫ്യൂഷൻ കൊറിയോഗ്രാഫി ഒരുക്കിയാണ് ജിക്ക ഹിറ്റ് ലിസ്റ്റിൽ ഇടംനേടിയിരിക്കുന്നത്.

Read Also:ട്രെൻഡിനൊപ്പം കൊച്ചി മെട്രോയും; ശ്രദ്ധനേടി ‘ചാമ്പിക്കോ’ വിഡിയോ

പരമ്പരാഗത വസ്ത്രം ധരിച്ച മറ്റ് രണ്ട് നർത്തകർ ജിക്കയ്‌ക്കൊപ്പം ഫ്യൂഷനായി അവതരിപ്പിക്കുന്നത് വിഡിയോയിൽ കാണാം.ഞാൻ ഭരതനാട്യം ചെയ്യാൻ ശ്രമിച്ചു എന്ന കുറിപ്പിനൊപ്പമാണ് ജിക്ക നൃത്തവിടിയോ പങ്കുവെച്ചിരിക്കുന്നത്. 22 വർഷം മുമ്പ് അലൈപായുതേ എന്ന ഹിറ്റ് ചിത്രത്തിന് വേണ്ടി സംഗീതജ്ഞൻ എ ആർ റഹ്മാൻ ഈണമിട്ടതും സാധന സർഗവും ഉസ്താദ് സുൽത്താൻ ഖാനും ചേർന്ന് പാടിയതുമായ സ്നേഹിതനേ സ്നേഹിതനേ എന്ന തമിഴ് ഗാനം ഇപ്പോഴും വളരെയധികം ഹിറ്റാണ്.

Story highlights- French dancer Jika trying Bharatnatyam to AR Rahman’s song