‘എം ജി അങ്കിളിന് എത്ര മാർക്ക് കൊടുക്കും..’; വേദിയെ പൊട്ടിച്ചിരിപ്പിച്ച് മിയക്കുട്ടിയുടെ മറുപടി..

April 14, 2022

പാട്ട് വേദിയിലെ കൊച്ചു പാട്ടുകാർക്കൊക്കെ വലിയ ആരാധകരാണ് പ്രേക്ഷകർക്കിടയിലുള്ളത്. അത്തരത്തിൽ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ കുഞ്ഞ് പാട്ടുകാരിയാണ് മിയ. കുറുമ്പും കുസൃതിയും നിറച്ച മിയക്കുട്ടിയുടെ പാട്ടുകൾക്കായി കാത്തിരിക്കാറുണ്ട് ആരാധകർ. വാക്കുകൾ കൃത്യമായി ഉച്ഛരിച്ച് തുടങ്ങും മുൻപ് തന്നെ പാട്ട് പാടി കൈയടി നേടിത്തുടങ്ങിയതാണ് ഈ കുഞ്ഞുഗായിക.

ഇപ്പോൾ പാട്ട് വേദിയിൽ മിയക്കുട്ടിയും ജഡ്‌ജസും തമ്മിൽ നടന്ന ഒരു സംഭാഷണമാണ് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നത്. 1975-ൽ പുറത്തിറങ്ങിയ ക്ലാസിക് മലയാള ചിത്രമായ ‘നീലപൊന്മാനിലെ’ വളരെ പ്രശസ്തമായ ഗാനമാണ് “തെയ്യം തെയ്യം താരേ..” എന്ന് തുടങ്ങുന്ന ഗാനം. വയലാർ രാമവർമ്മ എഴുതിയ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് സലീൽ ചൗധരിയാണ്. പി ജയചന്ദ്രനും, പി സുശീലയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഗാനവുമായി പാട്ട് വേദിയിൽ എത്തിയതാണ് മിയക്കുട്ടി.

മിയക്കുട്ടി ഈ ഗാനവുമായി എത്തിയപ്പോൾ പ്രേക്ഷകർക്കും വേദിയിലെ വിധികർത്താക്കൾക്കും ഹൃദ്യമായ ഒരു നിമിഷമായി അത് മാറുകയായിരുന്നു. മനോഹരമായ ആലാപനത്തോടൊപ്പം പ്രേക്ഷകരുടെ മനം കവർന്ന നൃത്തചുവടുകളും മിയക്കുട്ടി വേദിയിൽ കാഴ്‌ചവെച്ചു. അപ്പോഴാണ് ജഡ്‌ജസും മിയക്കുട്ടിയുടെ ഒപ്പം നൃത്തം ചെയ്യാൻ വേദിയിലേക്കെത്തിയത്. കൊച്ചു ഗായികയുടെയൊപ്പം ജഡ്‌ജസും ചുവടുകൾ വച്ചപ്പോൾ പാട്ട് വേദിയിലെ ഹൃദ്യമായ ഒരു നിമിഷമായി അത് മാറുകയായിരുന്നു.

Read More: ‘ശ്രേയക്കുട്ടി ആ പാട്ടൊന്നു പാടുമോ’ എന്ന് മേഘ്‌നക്കുട്ടി- പാട്ടുവേദിയിൽ പ്രിയഗാനം വീണ്ടും പാടി ശ്രേയ

അതിന് ശേഷം സംഗീത സംവിധായകൻ എം ജയചന്ദ്രനാണ് ഓരോ ജഡ്‌ജിന്റേയും നൃത്തത്തിന് മാർക്കിടാൻ മിയക്കുട്ടിയോട് പറയുന്നത്. എം ജി ശ്രീകുമാറിന് നൂറിൽ എട്ട് മാർക്കും അനുരാധ ശ്രീറാമിന് നൂറിൽ 9 മാർക്കും എം ജയചന്ദ്രന് നൂറിൽ 5 മാർക്കും കൊച്ചു ഗായിക നൽകിയപ്പോൾ ജഡ്‌ജസിനൊപ്പം പ്രേക്ഷകരും ചിരി നിയന്ത്രിക്കാൻ പാട് പെട്ടു.

Story Highlights: Fun moments at top singer