അതിമനോഹരമായി അവൻ എഴുതുകയാണ്…, ഓട്ടിസം ബാധിതനായ അഞ്ച് വയസുകാരന്റെ വിഡിയോ ശ്രദ്ധനേടുന്നു

April 9, 2022

അക്ഷരങ്ങൾ പഠിച്ചുതുടങ്ങുന്ന പ്രായത്തിൽ തന്നെ അതിമനോഹരമായ എഴുത്തുകൊണ്ട് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയാണ് ഒരു അഞ്ച് വയസുകാരൻ. ഓട്ടിസം ബാധിതനായ സെബാസ്റ്റ്യൻ എന്ന അഞ്ച് വയസുകാരനാണ് അതിമനോഹരമായ ഹാൻഡ് റൈറ്റിങ് കൊണ്ട് ലോകത്തെ മുഴുവൻ അത്ഭുതപ്പെടുത്തുന്നത്. വിവിധ ശൈലിയിൽ ഉള്ള ഫോണ്ടുകളിലാണ് അതിഗംഭീരമായി സെബാസ്റ്റ്യൻ എഴുതുന്നത്. ഓരോ ഫോണ്ടുകളും ഏതാണെന്ന് പറഞ്ഞുകൊണ്ട് എഴുതുന്ന ഈ കുഞ്ഞിന്റെ വിഡിയോ ഇതിനോടകം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.

ഹൈപ്പർലെക്സിയ എന്ന അവസ്ഥയുള്ള ഈ അഞ്ചുവയസുകാരൻ ചെറുപ്പം മുതൽ എഴുത്തിലും വായനയിലുമൊക്കെ ഏറെ താത്പര്യം പ്രകടിപ്പിക്കുന്ന കുട്ടിയാണ്. ടിക്ക് ടോക്കിലും താരമായ സെബാസ്റ്റ്യന്റെ ഓരോ വിഡിയോകളും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. ലിറ്റിൽ ഐൻസ്റ്റീൻ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ കുഞ്ഞിന്റെ ഒരോ വിഡിയോകളും പ്രത്യക്ഷപ്പെടുന്നത്.

അതേസമയം സെബാസ്ററ്യൻറെ വിഡിയോ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപ്പേരാണ് ഈ കുരുന്നിന് അഭിനന്ദനങ്ങളുമായി എത്തുന്നത്. ഇത്ര ചെറുപ്രായത്തിൽ സാധാരണ കുട്ടികൾ അക്ഷരങ്ങൾ എഴുതാൻ പഠിച്ചുവരുന്ന സമയമാണ്, ഈ സമയത്തിനകം ഇത്രയും മനോഹരമായി വാക്കുകൾ അതിഭംഗിയായി എഴുതുന്ന ഈ കുരുന്നിന്റെ കഴിവിന് നിറഞ്ഞുകൈയടിക്കുകയാണ് സോഷ്യൽ മീഡിയ സുഹൃത്തുക്കൾ.

Read also: ഗൗരിമോൾക്ക് വേണം 16 കോടി രൂപ, ഒരു ദിവസംകൊണ്ട് ബസുടമകളും ജീവനക്കാരും ചേർന്ന് സമാഹരിച്ചത് 7,84,030 രൂപ

അതേസമയം ഭിന്നശേഷിക്കാരായ ഇത്തരം കുട്ടികളിൽ പലരും വലിയ രീതിയിലുള്ള കഴിവുള്ളവരാണ്. കൃത്യമായ പ്രോത്സാഹനം നൽകിയാൽ ഇത്തരത്തിലുള്ള നിരവധി അത്ഭുതങ്ങൾ ഈ കുരുന്നുകളിൽ നിന്നും ലഭ്യമാകും എന്നാണ് പലരും ഈ ചിത്രങ്ങൾക്കൊപ്പം കുറിയ്ക്കുന്നത്. ഈ കുഞ്ഞുമോന് അഭിനന്ദനങ്ങൾ നേരുന്നതിനൊപ്പം സെബാസ്റ്റ്യനോടുള്ള സ്നേഹവും വാത്സല്യവും കമന്റിലൂടെ അറിയിക്കുന്നവരും നിരവധിയാണ്.

Story highlights: Incredible Video of 5-Year-old Child With Autism Goes Viral