കുടുംബസമേതം ഇന്ദ്രജിത്തും പൂർണിമയും; ഇത് വിഷു സ്പെഷ്യൽ ‘ചാമ്പിക്കോ’ സ്റ്റൈൽ- വിഡിയോ

April 16, 2022

മലയാളികളുടെ പ്രിയ താരജോഡിയാണ് ഇന്ദ്രജിത്തും പൂർണിമയും. പരസ്പരം വളരെയധികം പിന്തുണ നൽകുന്ന ജോഡികളാണ് ഇവർ. 2002 ഡിസംബർ 13നായിരുന്നു പൂർണിമയും ഇന്ദ്രജിത്തും വിവാഹിതരായത്. മൂന്നു വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിച്ചുള്ള യാത്ര ആരംഭിച്ചത്.

വിവാഹശേഷം നീണ്ട ഇടവേളയ്‌ക്കൊടുവിൽ വീണ്ടും അഭിനയലോകത്ത് സജീവമാകുകയാണ് പൂർണിമ ഇന്ദ്രജിത്ത്. കൊച്ചിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങിയ കൊബാൾട്ട് ബ്ലൂ എന്ന ചിത്രത്തിലാണ് നടി ഏറ്റവും ഒടുവിൽ അഭിനയിച്ചത്. തുറമുഖം എന്ന ചിത്രവും റിലീസിന് തയ്യാറെടുക്കുന്നുണ്ട്.

സമൂഹമാധ്യമങ്ങളിൽ സജീവമാണ് പൂർണിമ. ഇപ്പോഴിതാ, വിഷുവിനു കുടുംബസമേതം പകർത്തിയ ചാമ്പിക്കോ എന്ന വിഡിയോ ശ്രദ്ധനേടുകയാണ്. പൂര്ണിമയുടെ സഹോദരി പ്രിയ മോഹനാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഇന്ദ്രജിത്തിനും പൂർണിമയ്ക്കും രണ്ടു മക്കളാണ് ഉള്ളത്. പ്രാർത്ഥനയും നക്ഷത്രയും. പ്രാർത്ഥന പാട്ടിന്റെ വഴിയേ സിനിമാലോകത്തേക്ക് എത്തിയപ്പോൾ നക്ഷത്ര അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് അഭിനയത്തിലേക്കാണ് എത്തിയത്.

നടിയും, അവതാരകയും, ഫാഷൻ ഡിസൈനറായും ശോഭിക്കുന്ന പൂർണിമ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. മലയാള സിനിമയിലെ ഫാഷൻ ഐക്കണാണ് പൂർണിമ. മോഡലിംഗ് രംഗത്ത് നിന്നുമാണ് പൂർണിമ സിനിമാ ലോകത്തേക്ക് എത്തിയത്. സിനിമയിലും സീരിയലിലുമായി മലയാളത്തിലും തമിഴിലും സജീവമായിരുന്നു പൂർണിമ. നടൻ ഇന്ദ്രജിത്തുമായുള്ള വിവാഹ ശേഷം വസ്ത്രവ്യാപാര രംഗത്തേക്ക് തിരിയുകയായിരുന്നു താരം. 1986ല്‍ ഒന്നുമുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ പൂർണിമയുടെ വര്‍ണ്ണകാഴ്ചകള്‍, രണ്ടാം ഭാവം, ഉന്നതങ്ങളില്‍, മേഘമല്‍ഹാര്‍ എന്നീ ചിത്രങ്ങളാണ് പ്രേക്ഷകർക്ക് പ്രിയപ്പെട്ടവ.

Read Also: ട്രെൻഡിനൊപ്പം കൊച്ചി മെട്രോയും; ശ്രദ്ധനേടി ‘ചാമ്പിക്കോ’ വിഡിയോ

വിവാഹത്തിന് ശേഷം അഭിനയത്തിൽനിന്നും വിട്ടുനിന്ന പൂർണിമ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ്. പതിനേഴ് വർഷങ്ങൾക്ക് ശേഷമാണ് താരം വൈറസിലൂടെ സിനിമയിലേക്ക് തിരികെ എത്തിയത്. ഇപ്പോൾ ‘തുറമുഖ’ത്തിലും അഭിനയിച്ചു കഴിഞ്ഞു താരം. മികച്ച സംരംഭകയ്ക്കുള്ള കേരള സർക്കാർ പുരസ്കാരവും അടുത്തിടെ പൂർണിമ സ്വന്തമാക്കിയിരുന്നു.

Story highlights- indrajith and family vishu special