കാഴ്ചക്കാരുടെ മുഴുവൻ കണ്ണ് നിറയ്ക്കുന്ന പ്രകടനവുമായി ജെയിംസ്; അഭിനന്ദനങ്ങൾക്കൊപ്പം സിനിമയിൽ അവസരവും വാഗ്ദാനം ചെയ്ത് താരങ്ങൾ

April 4, 2022

കോമഡി ഉത്സവ വേദിയിലൂടെ മലയാളികൾക്ക് മുഴുവൻ സുപരിചിതനായി മാറിയ കലാകാരനാണ് ജെയിംസ്. ജെയിംസിന്റെ ഓരോ പ്രകടനങ്ങളും കൈയടിയോടെയാണ് വേദി സ്വീകരിക്കുന്നതും. ഇപ്പോഴിതാ മറ്റൊരു അസാധ്യപ്രകടനം കൊണ്ട് വീണ്ടും വേദിയുടെ മനം കവരുകയാണ് ഈ കലാകാരൻ. മിമിക്രി കലാകാരനായ ജെയിംസ് സിദ്ധിക്കിനെയാണ് കൂടുതലായും അനുകരിക്കാറുള്ളത്. ഇത്തവണ വേദിയിൽ എത്തിയ താരം ജാഫർ ഇടുക്കി, ജയറാം എന്നിവർക്കൊപ്പം സിദ്ധിക്കിനെയും വേദിയിൽ അനുകരിച്ചു.

വളരെയധികം വൈകാരികമായ രംഗങ്ങളാണ് ജെയിംസിന്റെ പെർഫോമൻസിന് ശേഷം വേദിയിൽ അരങ്ങേറിയത്. സ്വന്തം മകളുടെ മരത്തെക്കുറിച്ച് പറയുന്ന സിദ്ധിക്കിന്റെ കഥാപാത്രത്തെയാണ് വേദിയിൽ ജെയിംസ് അവതരിപ്പിച്ചത്. വേദിയുടെ മുഴുവൻ കണ്ണ് നിറച്ച ജെയിംസിന്റെ പ്രകടനങ്ങളെ എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് വിധികർത്താക്കളും സ്വീകരിച്ചത്. ഒപ്പം അഭിനേതാവും തിരക്കഥാകൃത്തും സംവിധായകനുമായ ബിബിൻ ജോർജ്, അഭിനേതാവ് ഗിന്നസ് പക്രു എന്നിവർ തങ്ങളുടെ അടുത്ത ചിത്രത്തിൽ ഒരു അവസരവും ഈ താരത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

Read also: ഈ ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന ജീവിയെ കണ്ടെത്താമോ..?

കലയെ സ്നേഹിക്കുന്നവരുടെ മുഴുവൻ ഇഷ്‌ടമായി മാറിയതാണ് കോമഡി ഉത്സവവേദി. കളിയും ചിരിയും തമാശകളും അഭിനയവും പാട്ടും നൃത്തവും തുടങ്ങി കാഴ്‌ചക്കാരെ മുഴുവൻ ആവേശത്തിലാഴ്ത്തുന്ന നിരവധി പരുപാടികൾ ഈ വേദിയിൽ അരങ്ങേറാറുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ വൈറലായവരും ആരാലും അറിയപ്പെടാതിരുന്നവരുമായ നിരവധി കലാപ്രതിഭകളെ ഈ വേദി ലോകമലയാളികൾക്ക് ഇതിനോടകം പരിചയപ്പെടുത്തിക്കഴിഞ്ഞു. വേദിയിൽ പെർഫോം ചെയ്യാൻ എത്തുന്ന കലാകാരന്മാർക്കൊപ്പം തന്നെ വേദിയെ കൂടുതൽ മനോഹരമാക്കുന്നതാണ് ഇവിടെത്തുന്ന വിധികർത്താക്കളും അതിഥികളുമൊക്കെയാണ്.

Read also: ട്രെയിൻ പാളത്തിൽ വിള്ളൽ; സ്വന്തം സാരി ഉപയോഗിച്ച് അപായസൂചന നൽകി, 70 കാരിയുടെ സമയോചിത ഇടപെൽ ഒഴിവാക്കിയത് വൻദുരന്തം

Story highlights: James amazing performance