‘പറുദീസാ..’ഗാനത്തിനൊപ്പം ഹിറ്റ് ചുവടുകൾ മനോഹരമായി പകർത്തി ജയസൂര്യയുടെ മകൾ- വിഡിയോ

April 25, 2022

മലയാളത്തിന്റെ പ്രിയതാരമായ ജയസൂര്യയെപോലെ തന്നെ കുടുംബവും വളരെയധികം ജനപ്രീതിയുള്ളവരാണ്. ഫാഷൻ ഡിസൈനറായ സരിത ജയസൂര്യ സിനിമയിലെ വസ്ത്രാലങ്കാരത്തിലൂടെയും അല്ലാതെയും സ്വന്തമായി പേരടയാളപ്പെടുത്തിക്കഴിഞ്ഞു. മകൻ അദ്വൈത് അച്ഛന്റെ പാത പിന്തുടർന്ന് അഭിനയത്തിലും സാങ്കേതിക മേഖലയിലുമൊക്കെ ചുവടുവെച്ചു. അഭിനയലോകത്തേക്ക് എത്തിയിട്ടില്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് മകൾ വേദ ജയസൂര്യ.

നൃത്തത്തിലാണ് വേദ തിളങ്ങുന്നത്. മനോഹരമായ ചുവടുകളുമായി ഈ പത്തുവയസുകാരി എപ്പോഴും സജീവമാകാറുണ്ട്. വേദയ്ക്ക് സ്വന്തമായി ഇൻസ്റ്റാഗ്രാം പേജുമുണ്ട്. മാത്രമല്ല, ജയസൂര്യയും സരിതയും മകളുടെ നൃത്തവിഡിയോകൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ഭീഷ്മപർവ്വത്തിലെ ‘പറുദീസാ..’ എന്ന ഗാനത്തിന് ചുവടുവയ്ക്കുകയാണ് വേദ. ഗാനരംഗത്തിലെ ഹിറ്റ് ചുവടുകൾ വേദിയും ഏറ്റെടുത്തിരിക്കുകയാണ്.

നൃത്ത വിഡിയോകളിലൂടെയാണ് വേദ ശ്രദ്ധനേടിയത്. മുൻപ് റാസ്പുടിൻ ഗാനത്തിനും വേദ ചുവടുവെച്ചിരുന്നു. വെസ്റ്റേൺ സ്‌റ്റൈലിൽ നൃത്തം ചെയ്യുന്ന വേദയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. പിന്നാലെ ഒരു ഹിന്ദി ഗാനത്തിനും വേദ ചുവടുവെച്ചിരുന്നു.

നേരത്തേയും വേദയുടെ നൃത്ത വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. അച്ഛൻ ജയസൂര്യയ്ക്ക് ഒപ്പം കുസൃതി കാട്ടുന്ന വേദയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അതേസമയം, സംസ്ഥാന പുരസ്‌കാര നിറവിലാണ് ജയസൂര്യ. വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജയസൂര്യക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്.

Read Also: ഗുരുതരമായ അപകടങ്ങളില്‍ പെടുന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിക്കുന്നവർക്ക് പൊലീസിന്റെ ക്യാഷ് അവാർഡ്

അതേസമയം, ജയസൂര്യയുടെ മകൻ അദ്വൈതിനും നിരവധിയാണ് ആരാധകർ. ഷോർട്ട് ഫിലിം സംവിധാനത്തിലൂടെയും അഭിനയത്തിലൂടെയും അദ്വൈതും പ്രേക്ഷക പ്രീതി നേടിക്കഴിഞ്ഞു.

Story highlights-jayasurya’s daughter veda performs the viral parudeesa dance