ആസ്വാദക ഹൃദയങ്ങളിൽ ആവേശമായി കെജിഎഫ്-2 വിലെ ‘മോൺസ്റ്റർ ഗാനം’

April 25, 2022

അപ്രതീക്ഷിതമായി വന്ന് ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വമ്പൻ ഹിറ്റുകളിലൊന്നായി മാറിയ കന്നഡ ചിത്രമാണ് കെജിഎഫ്. ചിത്രത്തിന്റെ ആദ്യഭാഗത്തിന് ലഭിച്ച് അതേ സ്വീകാര്യതയാണ് രണ്ടാം ഭാഗത്തിനും ലഭിച്ചത്. ഇന്ത്യയിലെ എല്ലാ പ്രധാന ഭാഷകളിലും മൊഴി മാറ്റി റിലീസ് ചെയ്ത ചിത്രം എല്ലാ സിനിമ ഇന്ഡസ്ട്രികളിലും വലിയ വിജയമായി മാറിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ചിത്രത്തിലെ മാസ് ഡയലോഗുകളും പാട്ടുകളുമടക്കം വലിയ രീതിയിൽ ജനശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ അത്തരത്തിൽ പാട്ട് പ്രേമികളിൽ ആവേശം സൃഷ്ടിച്ച ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ദ മോൺസ്റ്റർ സോം​ഗ് എന്ന് പേര് നൽകിയിരിക്കുന്ന ​ഗാനം റിലീസ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ സമൂഹമാധ്യമങ്ങളിലും തരംഗമായിക്കഴിഞ്ഞു.

Read also: നീയറിഞ്ഞോ മേലെ മാനത്ത്… പ്രേം നസീറിന്റെ ക്ഷണം സ്വീകരിച്ച് വേദിയിൽ പാട്ടുപാടി മോഹൻലാലും എംജി ശ്രീകുമാറും- അപൂർവ വിഡിയോ

കോലാര്‍ സ്വര്‍ണഖനിയിലെ തൊഴിലാളികളുടെ അതിജീവനകഥയാണ് ചിത്രം പറയുന്നത്. പ്രശാന്ത് നീലാണ് ചിത്രത്തിന്റെ സംവിധാനം. യാഷ് എന്ന ചലച്ചിത്ര താരത്തെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനാക്കിയ ചിത്രം കൂടിയാണ് കെജിഎഫ്. ശ്രീനിധി ഷെട്ടി ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു. ചിത്രത്തിൽ സഞ്‌ജയ്‌ ദത്ത് ആണ് വില്ലനായി എത്തുന്നത്. വില്ലൻ അധീരയെന്ന കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിച്ചത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കുമടക്കം മികച്ച സ്വീകാര്യതയാണ് ലഭിച്ചുക്കുന്നത്.

ഇന്ത്യയൊട്ടാകെയുള്ള തിയേറ്ററുകളെ ഇളക്കിമറിച്ചാണ് ‘കെജിഎഫ് 2’ ഇപ്പോഴും പ്രദർശനം തുടരുന്നത്. പല ബോക്‌സോഫിസ് റെക്കോർഡുകളും ചിത്രം ആദ്യ ദിനം തന്നെ തകർത്തിരുന്നു. ഇന്ത്യൻ സിനിമ ലോകവും പ്രേക്ഷകരും ഏറ്റവും കൂടുതൽ കാത്തിരുന്ന ഒരു ചിത്രം കൂടിയായിരുന്നു ചിത്രത്തിന്റെ രണ്ടാം ഭാഗമായ കെജിഎഫ് 2. കാത്തിരുന്ന ആരാധകരുടെ മുഴുവൻ പ്രതീക്ഷയും കാത്തുസൂക്ഷിച്ചുകൊണ്ടാണ് ചിത്രം എത്തിയതും.

Story highlights: KGF 2- The Monster Song