അച്ഛൻ വരുന്നുണ്ടെന്ന് അറിഞ്ഞിട്ടും അമ്മയ്ക്ക് എന്താ ഒരു സന്തോഷമില്ലാത്തത്?- ‘മകൾ’ ട്രെയ്‌ലർ എത്തി

April 14, 2022

ജയറാമിനെയും മീരാ ജാസ്മിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകൾ റിലീസിന് ഒരുങ്ങുകയാണ്. അടുത്തിടെ ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ, ട്രെയ്‌ലറും പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.

ഒരു ഫാമിലി എന്റർടെയ്‌നർ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ‘മകൾ’ ഏപ്രിൽ അവസാനത്തോടെ ബിഗ് സ്‌ക്രീനുകളിൽ എത്തും. സംവിധായകൻ സത്യൻ അന്തിക്കാട് ഇക്കാര്യം അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. ഏപ്രിൽ മാസത്തിൽ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് സൂചന.

അതേസമയം, ‘മകൾ’ എന്ന ചിത്രത്തിൽ ജയറാമും മീരാ ജാസ്മിനും പുറമെ അഭിനേതാക്കൾ ദേവിക സഞ്ജയ്, നസ്ലൻ, ഇന്നസെന്റ്, ശ്രീനിവാസൻ, സിദ്ധിഖ്, അൽത്താഫ് സലിം, ജയശങ്കർ, ദയാന ഹമീദ്, മീരാ നായർ, ശ്രീധന്യ, നിൽജ ബേബി, ബാലാജി മനോഹർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

Read Also: ട്രെൻഡിനൊപ്പം കൊച്ചി മെട്രോയും; ശ്രദ്ധനേടി ‘ചാമ്പിക്കോ’ വിഡിയോhttps://flowersoriginals.com/2022/04/kochi-metro-chambikko-video/

മലയാളികൾക്ക് എക്കാലത്തും മികച്ച സിനിമകൾ സമ്മാനിക്കുന്ന സംവിധായകനാണ് സത്യൻ അന്തിക്കാട്.  ‘ഒരു ഇന്ത്യൻ പ്രണയകഥ’യും, ‘കുടുംബപുരാണ’വും, ‘കളിക്കള’വുമൊക്കെ നിർമ്മിച്ച ‘സെൻട്രൽ പ്രൊഡക്ഷൻസാണ്’ നിർമ്മാതാക്കൾ. ഡോ. ഇക്‌ബാൽ കുറ്റിപ്പുറത്തിന്റേതാണ് രചന. എസ്. കുമാറാണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്.  വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാട് ജയറാമിനെ നായകനാക്കി ഒരുക്കുന്ന സിനിമയാണ് മകൾ. മീര ജാസ്മിൻ ഇടവേളയ്ക്ക് ശേഷം തിരികെയെത്തിയ ചിത്രം കൂടിയാണ് ഇത്. നർത്തകിയും നടിയുമായ അന്നയാണ് ചിത്രത്തിന്റെ നൃത്തസംവിധാനം നിർവഹിക്കുന്നത്. പ്രശാന്ത് മാധവ് കലാസംവിധാനവും സമീറ സനീഷ് വസ്ത്രലങ്കാരവും നിർവ്വഹിക്കും. അനിൽ രാധാകൃഷ്ണനാണ് ശബ്ദ സംവിധാനം. ബിജു തോമസ് ആണ് പ്രൊഡക്ഷൻ കൺട്രോളർ.

Story highlights- Makal Official Trailer