സിഗ്നേച്ചർ ചുവടുകളുമായി ആലിയ ഭട്ട്- ധോലിദാ ഗാനത്തിന്റെ മേക്കിംഗ് വിഡിയോ

April 27, 2022

ആലിയ ഭട്ടിന്റെ കരിയറിൽ ഏറ്റവും വലിയ ഹിറ്റായി മാറുകയാണ് ‘ഗംഗുബായ് കത്തിയവാഡി’ എന്ന ചിത്രം. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ഗംഗുഭായ് കത്തിയവാഡി നെറ്റ്ഫ്ലിക്സിൽ ഇപ്പോൾ റിലീസ് ചെയ്തു. 1960-കളിൽ മുംബൈയിലുണ്ടായിരുന്ന മാഫിയ ക്വീൻ ഗംഗുബായിയെ കേന്ദ്രീകരിച്ചുള്ള പിരീഡ് ഡ്രാമ വളരെയധികം ശ്രദ്ധനേടിക്കഴിഞ്ഞു.

ചിത്രത്തിലെ ഗാനങ്ങളും വളരെയേറെ പ്രശംസിക്കപ്പെട്ടിരുന്നു. ധോലിദാ എന്ന ഗാനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലും ആസ്വാദകർക്കിടയിൽ ഹിറ്റ്.ഗാനത്തിന് ചുവടുവെച്ച് ധാരാളം സിനിമാതാരങ്ങളും നർത്തകരും എത്തുന്നുണ്ട്. ഇപ്പോഴിതാ, ഗാനത്തിന്റെ മേക്കിംഗ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

അതേസമയം, ഗാംഗുഭായ് കത്തിയവാഡി കഴിഞ്ഞവർഷം ജൂലൈ 30 -ന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും നീണ്ടുപോകുകയായിരുന്നു. ഡിജിറ്റൽ പ്രീമിയറിലേക്ക് പോകുന്നുവെന്ന വാർത്തകളുണ്ടായിരുന്നുവെങ്കിലും ഗംഗുഭായ് കത്തിയവാഡി തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് പ്രൊഡക്ഷൻ ഹൗസ് പെൻ ഇന്ത്യ ലിമിറ്റഡ് പ്രഖ്യാപിച്ചിരുന്നു.

1960 കളിൽ കാമാത്തിപുരയിൽ ജീവിച്ചിരുന്ന കത്തിയവാഡിയിലെ ഗാംഗുഭായ് എന്ന പെൺകുട്ടിയുടെ ജീവിതമാണ് ചിത്രം പങ്കുവയ്ക്കുന്നത്. ഒരു ജീവചരിത്ര കുറ്റാന്വേഷണ ചിത്രമാണ് ഗാംഗുഭായ് കത്തിയവാടി. എസ് ഹുസൈൻ സെയ്ദി എഴുതിയ മാഫിയ ക്വീൻസ് ഓഫ് മുംബൈ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം.

Read Also: ഗുരുതരമായ അപകടങ്ങളില്‍ പെടുന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിക്കുന്നവർക്ക് പൊലീസിന്റെ ക്യാഷ് അവാർഡ്

അതേസമയം, ബോളിവുഡ് നടി ആലിയ ഭട്ട് ആദ്യമായി നിർമാണ രംഗത്തേക്ക് കടക്കുന്ന ചിത്രമാണ് ഡാർലിംഗ്സ്. ഈ സിനിമയിലൂടെ ബോളിവുഡിലേക്ക് ചേക്കേറുകയാണ് മലയാളത്തിന്റെ മുഖമായി മാറിയ റോഷൻ മാത്യു. ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റർടൈൻമെന്റും ആലിയ ഭട്ടിന്റെ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷനും ചേർന്ന് ഒരുക്കുന്ന ചിത്രമാണ് ഡാർലിംഗ്സ്.

Story highlights- Making of Dholida