പോയത് പലചരക്ക് സാധനങ്ങൾ വാങ്ങിക്കാൻ തിരികെയെത്തിയത് ലക്ഷാധിപതിയായി- ഇത് തേടിയെത്തിയ ഭാഗ്യത്തിന്റെ കഥ

April 4, 2022

ചില ഭാഗ്യങ്ങൾ അങ്ങനെയാണ് നിനച്ചിരിക്കാത്ത നേരത്താണ് അവ നമ്മെ തേടിയെത്തുന്നത്. അത്തരത്തിൽ പലചരക്ക് സാധനങ്ങൾ വാങ്ങിക്കാൻ പോയ ആൾ ലക്ഷാധിപതിയായി മാറിയ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ അടക്കം ശ്രദ്ധിക്കപ്പെടുന്നത്. സാധാരണ പോലെ വീട്ടിലേക്ക് ആവശ്യമായ പലചരക്ക് സാധനങ്ങൾ വാങ്ങിക്കാൻ പോയതാണ് ജോസഫ്. കൈയിലുണ്ടായിരുന്ന പണത്തിന് സാധനങ്ങൾ വാങ്ങിയശേഷം ബാക്കിവന്ന തുകയ്ക്ക് ഹോട്ട് ഡോഗ് വാങ്ങാനായിരുന്നു പ്ലാൻ ചെയ്തിരുന്നത്. എന്നാൽ ബാക്കി തുകയ്ക്ക് ഒരു ലോട്ടറി എടുത്താലോ എന്ന ചിന്ത അപ്പോഴാണ് ജോസഫിന് തോന്നിയത്.

ഹോട്ട്ഡോഗിന് പകരം ലോട്ടറി ടിക്കറ്റെടുത്ത ജോസഫിനെത്തേടി വളരെ അപ്രതീക്ഷിതമായാണ് ആ ഭാഗ്യം എത്തിയത്. ആ ലോട്ടറിയ്ക്ക് 107,000 ഡോളർ അതായത് എൺപത് ലക്ഷം രൂപയാണ് സമ്മാനമായി ലഭിച്ചത്. അതേസമയം അപ്രതീക്ഷിതമായി തങ്ങളെ തേടിയെത്തിയ സമ്മാനത്തിന്റെ സന്തോഷത്തിലാണ് ഈ ജോസഫും ഭാര്യയും.

Read also: ട്രെയിൻ പാളത്തിൽ വിള്ളൽ; സ്വന്തം സാരി ഉപയോഗിച്ച് അപായസൂചന നൽകി, 70 കാരിയുടെ സമയോചിത ഇടപെൽ ഒഴിവാക്കിയത് വൻദുരന്തം

ഈ ലോട്ടറി തുക ഉപയോഗിച്ച് എന്തൊക്കെ ചെയ്യണമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. എന്നാൽ തങ്ങളുടെ വീടിന്റെ അറ്റകുറ്റപണികൾ പൂർത്തിയാക്കാനും അവരുടെ സമ്പാദ്യം വർധിപ്പിക്കാനുമാണ് ഇപ്പോൾ അവരുടെ തീരുമാനം. അതേസമയം വളരെ അപ്രതീക്ഷിതമായി ലോട്ടറി എടുത്തതുകൊണ്ടുതന്നെ ഇത് അടിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും തങ്ങൾക്ക് ലോട്ടറി അടിച്ചതറിഞ്ഞപ്പോൾ ഇത് ഉറപ്പാക്കുന്നതിനായി നിരവധി തവണ തങ്ങൾ നമ്പർ പരിശോധിച്ചുവെന്നുമാണ് ജോസഫും ഭാര്യയും പറയുന്നത്.

Read also: കുഞ്ഞ് സഹോദരിയെ മടിയിൽ കിടത്തി ക്ലാസിൽ പങ്കെടുക്കുന്ന പത്ത് വയസുകാരി, ഹൃദ്യം ഈ വിഡിയോ

Story highlights: Man Goes To Buy Hot Dogs, Gets Lottery Tickets And Wins 81 lakhs