മത്സ്യബന്ധന വലയിൽ കുടുങ്ങിയ ഡോൾഫിൻ കുഞ്ഞിനെ രക്ഷിച്ച് യുവാവ്- ഹൃദ്യമായൊരു കാഴ്ച
ആരോഗ്യകരമായ കാഴ്ചകളിലൂടെ മനസിനെ ഉന്മേഷത്തിലാക്കി ഒരു ദിനം ആരംഭിക്കുന്നതാണ് എപ്പോഴും നല്ലത്. അത്തരത്തിലൊരു ഹൃദ്യമായ കാഴ്ച്ചയാണ് ഇന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. മത്സ്യബന്ധന വലയിൽ കുടുങ്ങിയ ഡോൾഫിനെ മോചിപ്പിക്കുന്ന കാഴ്ച്ചയാണിത്. സോഷ്യൽ മീഡിയയിൽ സജീവമായ വൈറൽ വിഡിയോയിൽ കുഞ്ഞു ഡോൾഫിനെ സമാധാനപൂർവ്വം ആശ്വസിപ്പിച്ചുകൊണ്ട് ഒരാൾ പതുക്കെ വല നീക്കം ചെയ്യുന്നത് കാണാം. തുടക്കത്തിൽ പരിഭ്രാന്തനായെങ്കിലും ശേഷം ഡോൾഫിൻ ശാന്തനാകുന്നു.
അതോടെ ഡോൾഫിനെ അനായാസമായി വലയിൽ നിന്ന് മുക്തനാക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. ഡോൾഫിൻ കുഞ്ഞിനെ തഴുകി, അതിന്റെ തലയിൽ ഒരു ചെറിയ ചുംബനം നൽകി, വെള്ളത്തിൽ തിരികെ വിടുന്നതും കാണാം.
Read Also: ഗുരുതരമായ അപകടങ്ങളില്‍ പെടുന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിക്കുന്നവർക്ക് പൊലീസിന്റെ ക്യാഷ് അവാർഡ്
മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുമ്പോൾ, വെള്ളത്തിന് നടുവിൽ എന്തോ നീങ്ങുന്നത് കണ്ടിട്ട് ബോട്ട് ഈ ദിശയിലേക്ക് തുഴഞ്ഞെത്തിയപ്പോഴാണ് ഡോൾഫിനെ പേര് വെളിപ്പെടുത്താത്ത വ്യക്തി കണ്ടത്. ബോട്ട് അടുത്തേക്ക് ചെന്നപ്പോഴാണ് അത് മത്സ്യബന്ധന വലയിൽ കുടുങ്ങിയിരിക്കുകയാണെന്നു മനസിലായത്. ബോട്ട് കണ്ടപ്പോൾ അത് ബോട്ടിനു നേരെ വന്നു. അങ്ങനെ വലയിൽ കുടുങ്ങിയ ഡോൾഫിനെ സംയമനത്തോടെ രക്ഷിക്കുകയായിരുന്നു ഇദ്ദേഹം.
Read More: ഒന്നാം രാഗം പാടി ശ്യാം, ഇവനെ കിട്ടിയാൽ ജീവനോടെ കൊണ്ടുവരണമെന്ന് വേണുഗോപാൽ, രസകരമായ വിഡിയോ
മനുഷ്യരോട് അടുത്തിടപഴകാൻ കഴിവുള്ളവയാണ് ഡോള്ഫിനുകൾ. അതുപോലെ തന്നെ മറ്റുജീവികളോടും ഡോൾഫിൻ സ്നേഹം പങ്കിടാറുണ്ട്. സ്ഥിരമായി സ്നേഹം പങ്കുവയ്ക്കാനെത്തുന്ന ഒരു നായയുടെയും ഡോൾഫിന്റെയും ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു.
Story highlights- Man rescues baby dolphin