ഹിറ്റ് ബോളിവുഡ് ഗാനത്തിന് ചുവടുവെച്ച് പ്രിയനടി മീന- വിഡിയോ

April 2, 2022

സിനിമാലോകത്ത് വർഷങ്ങളോളം വിജയകരമായി കരിയർ തുടരുന്ന നടിമാർ ചുരുക്കമാണ്. അക്കാര്യത്തിൽ വ്യത്യസ്തയാണ് മീന. ബാലതാരമായി അഭിനയ ലോകത്തേക്ക് എത്തിയ മീന വിവാഹശേഷം ചുരുങ്ങിയത് നാളുകൾ മാത്രമാണ് അഭിനയലോകത്തുനിന്നും മാറിനിന്നത്. അഭിനയജീവിതത്തിന്റെ നാലുപതിറ്റാണ്ട് പൂർത്തിയാക്കിയ നടി സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇപ്പോഴിതാ, മനോഹരമായ ഒരു നൃത്തവിഡിയോ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് നടി.

പ്രശസ്തമായ ഒരു ഹിന്ദി ഗാനത്തിനാണ് നടി ചുവടുവയ്ക്കുന്നത്. അതേസമയം ബ്രോ ഡാഡിയാണ് മീന നായികയായി മലയാളത്തില്‍ ഏറ്റവുമൊടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ബ്രോ ഡാഡി. മോഹന്‍ലാല്‍- മീന കൂട്ടുകെട്ടില്‍ നിരവധി ചിത്രങ്ങള്‍ പ്രേക്ഷകരിലേക്കെത്തിയിട്ടുണ്ട്. ഈ ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയും ചലച്ചിത്ര ലോകത്ത് നിന്നും ലഭിച്ചിരുന്നു. ദൃശ്യം 2 ന് ശേഷം മോഹന്‍ലാലും മീനയും വീണ്ടും ഒന്നിച്ച ചിത്രമാണ് ഇത്.

Read Also: ബംഗാളി ഗാനത്തിന് നാടൻ ചുവടുകളുമായി അമേരിക്കൻ വംശജൻ- വിഡിയോ

1981ൽ ശിവാജി ഗണേശൻ അഭിനയിച്ച തമിഴ് ചിത്രമായ ‘നെഞ്ചങ്കളിൽ’ ബാലതാരമായി സിനിമാ ലോകത്തേക്ക് കടന്നുവന്ന മീന 40 വർഷത്തെ കരിയറിൽ സൗത്ത് ഇന്ത്യൻ ഭാഷകളിലും ബോളിവുഡിലും തിളങ്ങി. തമിഴ് സിനിമയിൽ രജനീകാന്ത്, കമൽ ഹാസൻ, വിജയ്, അജിത് കുമാർ, സത്യരാജ്, പ്രഭാഭുദേവ, ശരത്കുമാർ, കെ. ഭാഗ്യരാജ് തുടങ്ങിയവരുടെയും മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങിയവരുടെയും മറ്റു ഭാഷകളിൽ കിച്ച സുദീപ്, രവിതേജ, ചിരഞ്ജീവി, അക്കിനേനി നാഗാർജുന, വെങ്കിടേഷ് എന്നിവരുടേയുമെല്ലാം നായികയായി മീന വേഷമിട്ടിട്ടുണ്ട്. മീനയുടെ പാത പിന്തുടർന്ന് മകളും അഭിനയലോകത്തേക്ക് ചുവടുവെച്ചുകഴിഞ്ഞു.

Story highlights- meena sagar dance video