നിറചിരിയോടെയല്ലാതെ കേട്ടു തീർക്കാനാകില്ല ഈ മധുരഗാനം; അമ്പരപ്പിച്ച് മിയ മെഹക്
ഫ്ളവേഴ്സ് ടോപ് സിംഗർ മത്സരാർത്ഥിയായ മിയ മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായകരിൽ ഒരാളാണ്. ഈ കൊച്ചു ഗായിക തന്റെ ആലാപന വൈദഗ്ദ്ധ്യം കൊണ്ട് ദശലക്ഷക്കണക്കിന് ഹൃദയങ്ങളെ ഇതിനോടകം കീഴടക്കി കഴിഞ്ഞു. പാട്ടിനൊപ്പം രസകരമായ സംസാരവും മിയയെ വേറിട്ട് നിർത്തുന്നു. പാട്ടുവേദിയിലെ ഏറ്റവും പ്രായംകുറഞ്ഞ മത്സരാർത്ഥികളിൽ ഒരാൾ കൂടിയാണ് മിയക്കുട്ടി. ഫോർട്ട് കൊച്ചി സ്വദേശിനിയായ മിയ ഇപ്പോഴിതാ, ഒരു ഗൃഹാതുര ഗാനവുമായി ഹൃദയങ്ങളിലേക്ക് ചേക്കേറുകയാണ്.
കസ്തൂരി മണക്കുന്നല്ലോ എന്ന ഗാനമാണ് മിയ ആലപിക്കുന്നത്. ഈ ചെറിയ പ്രായത്തിലും പാട്ടിന്റെ മികവ് നഷ്ടമാക്കാതെയാണ് ഉച്ചാരണശുദ്ധിയോടെ മിയ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. ഓരോ പാട്ടിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാറുണ്ട് ഈ മിടുക്കി. ‘ടോപ് സിംഗർ 2’-ലേക്കുള്ള പ്രവേശനത്തോടെ കുഞ്ഞു ഗായിക മിയ എസ്സ മെഹക്ക് മലയാളികൾക്ക് സ്വന്തം വീട്ടിലെ കുട്ടിയായി മാറി; വിധികർത്താവായ എംജി ശ്രീകുമാറുമായുള്ള മിയയുടെ രസകരമായ സംഭാഷണങ്ങൾ ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.
Read Also: നൃത്തച്ചുവടുകളുമായി പ്രിയതാരം; ശ്രദ്ധനേടി അനുശ്രീ പങ്കുവെച്ച ചിത്രങ്ങൾ
മലയാളികൾക്ക് ആസ്വാദനത്തിന്റെ പുതുതലങ്ങൾ സമ്മാനിച്ച മനോഹരമായ സംഗീത റിയാലിറ്റി ഷോയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ. കുരുന്നു ഗായകരുടെ അതുല്യ പ്രതിഭ കണ്ടെത്താൻ ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയൊരുക്കുകയായിരുന്നു. മലയാളികളുടെ പ്രിയ പാട്ടുവേദിയിലൂടെ പിന്നണി ഗാനരംഗത്തേക്കും ചുവടുവെച്ച ഗായകർ ഏറെയാണ്. ആദ്യ സീസണിലെ കുരുന്നു ഗായകരെപോലെതന്നെ രണ്ടാം സീസണിലും ജനപ്രിയത ഏറിയ ഗായകരാണുള്ളത്.
Story highlights- miah mehak won hearts with her adorable singing skill