യൂണിഫോമിൽ കയ്യുംകെട്ടി നിന്നവൾ പാടി; ചേക്കേറിയത് ലക്ഷക്കണക്കിന് ഹൃദയങ്ങളിലേക്ക്- അമ്പരപ്പിക്കുന്ന ആലാപനവുമായി എട്ടുവയസുകാരി

April 2, 2022

സമൂഹമാധ്യമങ്ങൾ സജീവമായതോടെ അറിയപ്പെടാത്ത കലാകാരന്മാരുടെ കഴിവുകൾ കഷ്ടപ്പാടുകൾ ഇല്ലാതെ ജനങ്ങളിലേക്ക് എത്താൻ തുടങ്ങി. എല്ലാം ഡിജിറ്റലായതോടെ വന്ന മാറ്റങ്ങളിൽ ഏറ്റവും പ്രധാനമാണ് ഇങ്ങനെ വൈറലാകുന്നവർക്ക് ലഭിക്കുന്ന സ്വീകാര്യത. ഇപ്പോഴിതാ, സമൂഹമാധ്യമങ്ങളിൽ ഒരു പാട്ടിലൂടെ ശ്രദ്ധനേടിയിരിക്കുകയാണ് ഛത്തീസ്ഗഡിൽ നിന്നുള്ള ഒരു മിടുക്കി.

ഐപിഎസ് ഓഫീസർ അവനീഷ് ശരൺ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിൽ മുരി മുറാമി എന്ന കൊച്ചു പെൺകുട്ടി യൂണിഫോമിൽ പാട്ടുപാടുകയാണ്. സൽമാൻ ഖാൻ-റാണി മുഖർജി എന്നിവർ അഭിനയിച്ച സിനിമയിലെ’ കഹിൻ പ്യാർ ന ഹോ ജായേ’ എന്ന ഗാനം മുരി മുറാമി എന്ന എട്ടുവയസുകാരി പാടുന്നു.

ദന്തേവാഡ ജില്ലയിലെ ഒരു സർക്കാർ സ്‌കൂളിൽ പഠിക്കുന്ന പെൺകുട്ടിയാണ് ഇത്. ട്രൈബൽ ആർമി എന്ന പേരിലുള്ള ട്വിറ്റർ പ്രൊഫൈലിൽ പങ്കുവെച്ചതാണ് ഈ വിഡിയോ. കയ്യുംകെട്ടിനിന്ന് വളരെ അനായാസകരമായാണ് മുരി ഗാനം ആലപിക്കുന്നത്.

Read Also: എല്ലാ രാധമാർക്കും ഉണ്ടാകും കൃഷ്ണനേക്കാൾ വേദനിക്കുന്ന ഒരു കഥ പറയാൻ; ഏറെ സസ്പെൻസ് നിറച്ച് അവിയൽ ട്രെയ്‌ലർ

‘കഹിൻ പ്യാർ ന ഹോ ജായേ’ എന്ന ഗാനം ആലപിച്ചത് അൽക യാഗ്നിക്കും കുമാർ സാനുവും ചേർന്നാണ്. ഹിമേഷ് രേഷ്മിയ സംഗീതസംവിധാനം നിർവ്വഹിച്ച ഈ ഗാനം തൊണ്ണൂറുകളിലെ ഹിറ്റായിരുന്നു. ഈ മിടുക്കിയുടെ ആലാപനത്തിന് മികച്ച അഭിപ്രായമാണ് ആളുകൾ കമന്റുകളായി രേഖപ്പെടുത്തുന്നത്. ഒറ്റരാത്രികൊണ്ട് ഇന്റർനെറ്റ് സെൻസേഷനായി മാറിയ സഹദേവ് ദിർദോ എന്ന 10 വയസ്സുകാരനും ഛത്തീസ്ഗഡിൽ നിന്നുള്ളതായിരുന്നു. ബച്പൻ കാ പ്യാർ എന്ന ഗാനമാണ് സഹദേവ് ആലപിച്ച് താരമായി മാറിയത്.

Story highlights- Muri Murami from Chhatisgrah has wowed netizens with her beautiful voice.