നോബിയെ തിരുവാതിര പഠിപ്പിച്ച് നവ്യ നായർ- രസകരമായ വിഡിയോ

April 5, 2022

മലയാളികളുടെ സ്വീകരണമുറികളെ പൊട്ടിച്ചിരിയുടെ ഉത്സവവേദിയാക്കി മാറ്റിയ ഷോയാണ് ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്. സിനിമ, സീരിയൽ രംഗത്തെയും സമൂഹമാധ്യമങ്ങളിലെ താരങ്ങളെയും അണിനിരത്തി ഫ്‌ളവേഴ്‌സ് ടി വി അവതരിപ്പിക്കുന്ന പരിപാടി രസകരമായ വിശേഷങ്ങളും ഗെയിമുകളും കലാവിരുന്നുകൊണ്ടും ശ്രദ്ധേയമാണ്. സ്റ്റാർ മാജിക്കിൽ പുതിയ താരങ്ങൾ വരാറുണ്ടെങ്കിലും എപ്പോഴും പ്രേക്ഷകർ കാത്തിരിക്കുന്ന താരമാണ് നോബി മാർക്കോസ്.

കോമഡി വേദിയിൽ നിന്നും അഭിനയലോകത്ത് സജീവമാണ് നോബി സ്റ്റാർ മാജിക്കിന്റെ സ്ഥിരം താരമാണ്. വേദിയിലേക്കെത്തുന്ന അതിഥികളെയും വളരെയധികം പ്രിയപെട്ടവരാക്കി മാറ്റാറുണ്ട് സ്റ്റാർ മാജിക്. അവരിൽ പ്രധാന അതിഥിയാണ് നവ്യ നായർ. ഒന്നിലധികം തവണ സ്റ്റാർ മാജിക്കിൽ അതിഥിയായി എത്തിയ നവ്യ നായർ ഇപ്പോൾ സ്റ്റാർ മാജിക് വേദിയുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായി മാറി.

ഇപ്പോഴിതാ, വീണ്ടും വേദിയിലേക്ക് എത്തിയ താരം നോബിയെ തിരുവാതിര പഠിപ്പിക്കുന്ന വിഡിയോയാണ് ശ്രദ്ധനേടുന്നത്. വളരെ രസകരമായാണ് നവ്യ നോബിക്ക് ചുവടുകൾ പറഞ്ഞുകൊടുക്കുന്നത്. വേദിയിലെ കലാകാരന്മാർക്കൊപ്പം ചിരി അമിട്ടുകളും കൗണ്ടറുകളുമായി നവ്യ സജീവമാണ്.

Read Also: ഇത് വിജയത്തിന്റെ പാഠങ്ങൾ; ശ്രദ്ധനേടി ആനന്ദ് മഹീന്ദ്ര പങ്കുവെച്ച ബാലന്റെ വിഡിയോ

മലയാളികൾക്ക് രസകരമായ ഒട്ടേറെ നിമിഷങ്ങൾ സമ്മാനിക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്. സിനിമ, സീരിയൽ, കോമഡി കലാകാരന്മാർ അണിനിരക്കുന്ന പരിപാടിയിൽ ഗെയിമുകളും കോമഡി സ്കിറ്റുകളുമൊക്കെയാണ് അവതരിപ്പിക്കപ്പെടാറുള്ളത്. വേദിയിലെ സ്ഥിരം കലാകാരന്മാരെ കൂടാതെ അഭിനയ ലോകത്തെയും സമൂഹമാധ്യമങ്ങളിലെയും താരങ്ങളും സ്റ്റാർ മാജിക് വേദിയിൽ അതിഥികളായി എത്താറുണ്ട്.

Story highlights- Navya Nair teaches Noby Thiruvathira steps