ഇനി ഫഹദും അല്ലുവും നേർക്കുനേർ; പുഷ്പ- 2 എത്തുമ്പോൾ…

April 9, 2022

തിയേറ്ററുകളെ ആവേശം കൊള്ളിച്ചുകൊണ്ട് കഴിഞ്ഞ ഡിംസബർ 17 നാണ് അല്ലു അർജുൻ ചിത്രം പുഷപ പ്രേക്ഷകരിലേക്കെത്തിയത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. കള്ളക്കടത്തുകാരൻ പുഷ്പരാജായി അല്ലു അർജുൻ വേഷമിട്ട ചിത്രത്തിൽ മലയാളി താരം ഫഹദ് ഫാസിലിന്റെ വില്ലൻ കഥാപാത്രവും ഏറെ ശ്രദ്ധനേടിയിരുന്നു. ആദ്യഭാഗം പുറത്തിറങ്ങിയതുമുതൽ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ജൂലൈയിൽ ആരംഭിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ചിത്രം 2023 മധ്യത്തോടെ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

ഉൾവനങ്ങളിൽ ചന്ദന കള്ളക്കടത്ത് നടത്തുന്ന ആളുടെ കഥപറയുന്ന ചിത്രമാണ് പുഷ്പ. സുകുമാർ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ആര്യ, ആര്യ 2 എന്നീ ചിത്രങ്ങൾക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിച്ച ചിത്രം എന്ന പ്രത്യേകതയും പുഷ്പയ്ക്കുണ്ട്. തെലുങ്കിന് പുറമെ, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം പ്രേക്ഷകരിലേക്കെത്തിയിരുന്നു. മ

ലയാളത്തിൽ അല്ലു അർജുന്റെ കഥാപാത്രത്തിന് ശബ്ദം നൽകിയത് സംവിധായകൻ ജിസ് ജോയ് ആണ്. ചിത്രത്തിൽ അല്ലു അർജുന്റെ നായികയായി എത്തിയത് രശ്‌മിക മന്ദാനയാണ്. ധനഞ്ജയ്, സുനിൽ, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read also: ഗൗരിമോൾക്ക് വേണം 16 കോടി രൂപ, ഒരു ദിവസംകൊണ്ട് ബസുടമകളും ജീവനക്കാരും ചേർന്ന് സമാഹരിച്ചത് 7,84,030 രൂപ

മുറ്റംസെട്ടി മീഡിയയുമായി ചേർന്ന് മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രത്തിന്റെ നിർമാണം. ദേവി ശ്രീ പ്രസാദിന്റേതാണ് സംഗീതവും സൗണ്ട് ട്രാക്കും. മിറോസ്ലോ കുബ ബറോസ്‌കിന്റേതാണ് ക്യാമറ. സൗണ്ട് എഞ്ചിനീയറായി ഓസ്കർ പുരസ്‌കാര ജേതാവ് റസൂല്‍ പൂക്കുട്ടി എത്തുന്നു. കാര്‍ത്തിക് ശ്രീനിവാസാണ് ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കിയത്.

Story highlights: Pushpa 2 latest updates