ആ ആഗ്രഹം ഞാൻ പണ്ടേ ഉപേക്ഷിച്ചതാ; ആക്ഷനും ഹാസ്യവും നിറച്ച് ‘വരയൻ’ ട്രെയ്‌ലർ

April 21, 2022

മലയാള സിനിമയിലെ യുവ താരങ്ങളിൽ ശ്രദ്ധേയനാണ് സിജു വിൽസൺ. നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ഏത് കഥാപാത്രവും തന്റെ കൈകളിൽ ഭദ്രമാണെന്ന് ഇതിനോടകം തെളിയിച്ചുകഴിഞ്ഞ താരത്തിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് വരയൻ. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഏറെ നി​ഗൂഢതകൾ നിറച്ചുകൊണ്ടാണ് ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്. അതേസമയം ഹാസ്യത്തിനും ആക്ഷൻ രംഗങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മെയ് ഇരുപതിനാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.

അതേസമയം പ്രഖ്യാപനം മുതൽക്കേ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് വരയൻ. നിഗൂഡതകള്‍ നിറച്ചാണ് ചിത്രത്തിന്റെ പോസ്റ്റര്‍ ഉൾപ്പെടെ ഒരുക്കിയത്. ചിത്രത്തില്‍ ഒരു വൈദികനായാണ് സിജു വില്‍സണ്‍ എത്തുന്നത്. നവാഗതനായ ജിജോ ജോസഫ് ആണ് ചിത്രത്തിന്റെ സംവിധാനം. ‘മാര്‍ക്കോണി മത്തായി’ എന്ന സിനിമയ്ക്ക് ശേഷം സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന്‍ എ.ജി നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ‘വരയന്‍’.

Read also: പിന്നീട് അവന്റെ രീതികൾ മാറി, എല്ലാത്തിനോടും വല്ലാത്തൊരു പേടി കാണിച്ച് തുടങ്ങി- കുട്ടികൾ വളരുമ്പോൾ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത് ഡാനി കപ്പൂച്ചിന്‍ ആണ്. ‘വരയന്‍’ എന്ന പേരില്‍ തന്നെ പുതുമ തീര്‍ക്കുന്നുണ്ട് ചിത്രം. അതേസമയം ‘വരയന്‍’ ഒരു കോമഡി എന്റര്‍ടെയ്‌നര്‍ ആണെന്നും സ്ഥീരികരിക്കാത്ത ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ചിത്രത്തില്‍ സിജു വില്‍സണ്‍, ലിയോണ ലിഷോയ് എന്നിവര്‍ക്കൊപ്പം മണിയന്‍പിള്ള രാജു, വിജയരാഘവന്‍, ജോയ് മാത്യു, ബിന്ദു പണിക്കര്‍, ജയശങ്കര്‍, ജൂഡ് ആന്റണി, അരിസ്റ്റോ സുരേഷ്, ആദിനാഥ് ശശി, ഏഴുപുന്ന ബിജു, ഡാവിഞ്ചി തുടങ്ങി തിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്.

മാരീചൻ,  പത്തൊമ്പതാം നൂറ്റാണ്ട്, ഇന്ന് മുതൽ, എകാ തുടങ്ങി നിരവധി ചിത്രങ്ങളാണ് സിജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ഉപചാരപൂർവം ഗുണ്ടാ ജയനാണ് സിജുവിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം.

Story highlights: siju wilson Varayan Official Trailer