‘എന്നെന്നും എന്റേത്..’- മനോഹര കുടുംബചിത്രവുമായി സുരേഷ് ഗോപി

April 18, 2022

മലയാള സിനിമയുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് സുരേഷ് ഗോപി. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് സുരേഷ് ഗോപി. പാപ്പൻ, കാവൽ തുടങ്ങി നിരവധി ചിത്രങ്ങളാണ് സുരേഷ് ഗോപി നായകനായി റിലീസിന് ഒരുങ്ങുന്നത്.

ഇപ്പോഴിതാ, മനോഹരമായ ഒരു കുടുംബചിത്രം പങ്കുവെച്ചിരിക്കുകയാണ് നടൻ. എന്നെന്നും എന്റേത് എന്ന കുറിപ്പിനൊപ്പമാണ് സുരേഷ് ഗോപി ചിത്രം പങ്കുവെച്ചിരിക്കുന്നത്. രാഷ്ട്രീയത്തിലും സിനിമയിലും തിരക്കുകൾ എറിയാലും കുടുംബത്തോടൊപ്പം ചിലവഴിക്കാൻ എപ്പോഴും സമയം കണ്ടെത്താറുണ്ട്. രാധികയാണ് സുരേഷ് ഗോപിയുടെ ഭാര്യ.

1990 ഫെബ്രുവരി എട്ടിനാണ് സുരേഷ് ഗോപിയും രാധികയും വിവാഹിതരായത്. ഗോകുൽ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്നി സുരേഷ്, മാധവ് സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെയും രാധികയുടെയും മക്കൾ. ഗോകുൽ സുരേഷും മലയാള സിനിമയിൽ സജീവമാണ്.

അതേസമയം, മലയാളത്തിന് ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകൻ ജോഷിയുടെ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ വിസ്‌മയം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് സുരേഷ് ഗോപി. ‘പാപ്പൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും വെള്ളിത്തിരയിൽ ഒന്നിക്കുന്നത്. ചിത്രത്തിൽ മാത്യൂസ് പാപ്പൻ ഐപിഎസ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

Read Also: സ്കർട്ടണിഞ്ഞ് ന്യൂയോർക്ക് തെരുവിൽ അതിമനോഹരമായ നൃത്തവുമായി ചെറുപ്പക്കാരൻ- കൈയടി നേടിയ പ്രകടനം

ചിത്രത്തിൽ സുരേഷ് ഗോപിക്കൊപ്പം മകൻ ഗോകുൽ സുരേഷും അഭിനയിക്കുന്നുണ്ട്. മൈക്കിൾ എന്ന കഥാപാത്രമായാണ് ഗോകുൽ സുരേഷ് എത്തുന്നത്. മൈക്കിളിന്റെ രണ്ടാനച്ഛനായ പാപ്പൻ ആയാണ് ചിത്രത്തിൽ സുരേഷ് ഗോപി വേഷമിടുന്നത്. 

Story highlights- suresh gopi family photo