ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്…; മലയാളികളുടെ പ്രിയഗാനവുമായി പാട്ടുവേദിയിലെ ഇഷ്ടഗായിക

April 21, 2022

മലയാളികൾ എക്കാലത്തും കേൾക്കാൻ ഇഷ്ടപെടുന്ന ഗാനങ്ങളിൽ ഒന്നാണ് പാഥേയം എന്ന ചിത്രത്തിലെ ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് എന്ന ഗാനം. മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര ആലപിച്ച ഗാനം അതിന്റെ ശോഭയൊട്ടും ചോരാതെ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ടോപ് സിംഗർ വേദിയിലെ ഗായിക ആൻ ബെൻസൺ. സംഗീതപ്രേമികൾ കേൾക്കാൻ കൊതിയ്ക്കുന്ന അതിമനോഹരമായ പാട്ടുകൾ തിരഞ്ഞെടുക്കുന്ന ഗായികയാണ് ആൻ ബെൻസൺ. സെലക്ട് ചെയ്യുന്ന ഗാനങ്ങളെ ഗംഭീരമായി പ്രേക്ഷകരിലേക്കെത്തിച്ചും ഈ കുരുന്ന് സംഗീതാസ്വാദകരുടെ ഹൃദയം കവരാറുണ്ട്.

കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് ബോംബെ രവി സംഗീതം നൽകിയ ഗാനം എക്കാലത്തും പ്രേക്ഷകർ കേൾക്കാൻ കൊതിയ്ക്കുന്ന പാട്ടുകളിൽ ഒന്നാണ്. ഈ ഗാനവുമായി പ്രേക്ഷകരുടെ കുരുന്ന് ഗായിക എത്തുമ്പോൾ ഏറെ സന്തോഷത്തിലാണ് പാട്ട് പ്രേമികളും. ഓരോ തവണയും അതിഗംഭീരമായ പാട്ടുകളുമായി വേദിയിൽ എത്താറുള്ള ആൻ മുൻപ് ബിടിഎസ് ഡൈനാമൈറ്റ് പെർഫോമൻസുമായി പാട്ടുവേദിയെ അതിശയിപ്പിച്ചതാണ്, ഈ പ്രകടനവും ഇരുകൈകളും നീട്ടിയാണ് പ്രേക്ഷകർ ഏറ്റെടുത്തത്.

Read also: ഉടമയുടെ കൈയിലിരുന്ന് അതിമനോഹരമായി പാട്ട് പാടി പക്ഷി; കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന വിഡിയോ

അതിശയിപ്പിക്കുന്ന ആലാപനമാധുര്യം കൊണ്ട് പാട്ട് വേദിയെ സംഗീത സാന്ദ്രമാക്കാറുള്ള കുട്ടി ഗായികയാണ് ആൻ ബെൻസൺ. അടിച്ചുപൊളി ഗാനങ്ങളും മെലഡിയുമെല്ലാം ഭദ്രമാണ് ഈ കൊച്ചുമിടുക്കിയുടെ കൈകളിൽ. ഇപ്പോഴിതാ വീണ്ടും പാട്ട് വേദിയുടെ ഹൃദയതാളങ്ങൾ കീഴടക്കുന്ന പെർഫോമൻസുമായാണ് ഈ കൊച്ചുഗായികയുടെ വരവ്.

സംഗീത പ്രേമികൾ കേൾക്കാൻ കൊതിക്കുന്ന സുന്ദര ഗാനങ്ങളുമായി എത്തുന്ന കുട്ടികുറുമ്പുകൾ മാറ്റുരയ്ക്കുന്ന ടോപ് സിംഗർ വേദി, ആലാപനമികവിനപ്പുറം നിഷ്കളങ്കത നിറഞ്ഞ വർത്തമാനങ്ങൾക്കൊണ്ടും കുസൃതികൾക്കൊണ്ടും ഏറെ അനുഗ്രഹീതമാണ്. ഒട്ടനവധി പാട്ടുകളും കളിയും ചിരിയുമായി കുരുന്നുകൾ എത്തുന്ന ഈ മ്യൂസിക് റിയാലിറ്റി ഷോ ഇതിനോടകം മലയാളി പ്രേക്ഷകരുടെ ഇഷ്ട പ്രോഗ്രാമായി മാറിയതാണ്.

Story highlights: Top Singer Ann Benson Top Perfomance