സ്പീഡ് ബോട്ടിന് പിന്നാലെ പാഞ്ഞെത്തിയ കൊലയാളി തിമിംഗലം; 25 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടി അത്ഭുതരക്ഷപെടൽ വിഡിയോ

April 11, 2022

കാഴ്ചക്കാരെ മുഴുവൻ ഞെട്ടിപ്പിക്കുന്ന ഒരു വിഡിയോയാണ് കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി സമൂഹമാധ്യങ്ങളിൽ വൈറലാകുന്നത്. കടലിലെ ഭീകരന്മാരായ കൊലയാളി തിമിംഗലം സ്പീഡ് ബോട്ടിനെ പിന്തുടരുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ കാഴ്ചക്കാരെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് പുറത്തുവരുന്നത്. ഉൾക്കടലിലൂടെ പാഞ്ഞ് പോകുകയായിരുന്ന സ്പീഡ് ബോട്ടിനെ ലക്‌ഷ്യം വച്ചെത്തിയ തിമിംഗലത്തെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. ബോട്ടിന് ഏതാനും മീറ്ററുകൾ മാത്രം അകലത്തിലാണ് തിമിംഗലം പായുന്നത്.

അതേസമയം ബോട്ടിൽ ഉണ്ടായിരുന്നവരെ മുഴുവൻ ഭീതിയിലാഴ്ത്തിയ തിമിംഗലം ബോട്ടിന് തൊട്ടരികിൽ എത്തുന്നത് വരെ ദൃശ്യങ്ങളിൽ കാണുന്നുണ്ട്. ‘ഓർക്ക തിമിംഗലം ആക്രമിക്കാൻ എത്തിയാൽ സ്പീഡ് ബോട്ടിലായാലും കാര്യമില്ല’ എന്ന അടിക്കുറുപ്പോടെയാണ് 45 മിനിറ്റ് മാത്രം ദൈർഘ്യമുള്ള വിഡിയോ പങ്കുവെച്ചിരിക്കുന്നത്. അതേസമയം വളരെയധികം സ്പീഡ് ഉള്ള ആക്രമകാരികളായ വിഭാഗമാണ് ഓർക്ക തിമിംഗലം. എന്നാൽ പൊതുവെ ഇവയ്ക്ക് ആക്രമണ ഭീഷണി ഉണ്ടായാൽ മാത്രമേ ഇവ മറ്റുള്ളവയെ ആക്രമിക്കുകയുള്ളു എന്നാണ് പറയപ്പെടുന്നത്. കടലിലെ കൊലയാളി സ്രാവുകൾ പോലും ഭയപ്പെടുന്ന ഒന്ന് കൂടിയാണ് കൊലയാളി തിമിംഗലം എന്നും അറിയപ്പെടുന്ന ഓർക്ക തിമിംഗലങ്ങൾ. മണിക്കൂറിൽ 56 കിലോമീറ്റർ വരെ വേഗത്തിൽ നീന്താൻ ഇവയ്ക്ക് കഴിയുമത്രേ.

Read also: ഹൃദയത്തെ ആരോഗ്യപൂര്‍ണ്ണമായി സംരക്ഷിക്കാൻ ഈ ആറുകാര്യങ്ങൾ ശ്രദ്ധിക്കാം

അതേസമയം സ്പീഡ് ബോട്ടിന് തൊട്ടരികിൽ വരെയെത്തിയ തിമിംഗലത്തിന്റെ വിഡിയോ ഇതിനോടകം ഇരുപത്തിയഞ്ച് ലക്ഷത്തോളം ആളുകൾ കണ്ടുകഴിഞ്ഞു. ഭയത്തിനൊപ്പം അല്പം കൗതുകം കൂടി നിറയ്ക്കുന്ന വിഡിയോയ്ക്ക് കമന്റുകളുമായി നിരവധിപ്പേരും എത്തുന്നുണ്ട്. ഈ ബോട്ടിൽ സഞ്ചരിച്ചവരുടെ ധൈര്യത്തെ അഭിനന്ദിച്ചുകൊണ്ടാണ് മിക്കവരും എത്തുന്നത്. ഒപ്പം ഇവയുടെ ആക്രമണത്തിൽ പെടാതെ രക്ഷപ്പെട്ടതിന്റെ സന്തോഷം അറിയിക്കുന്നവരും ഒരുപാടുണ്ട്.

Story highlights: Video of killer whale tries to catch up speed boat