‘മഹാനിൽ പ്രവർത്തിച്ചത് മറക്കാനാവാത്ത അനുഭവമാണ്’- ചിത്രത്തിന്റെ അമ്പതാംദിനത്തിൽ നന്ദികുറിപ്പ് പങ്കുവെച്ച് വിക്രം

April 1, 2022

സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് മഹാൻ. നടൻ ചിയാൻ വിക്രം നായകനായ ‘മഹാൻ’ റിലീസ് ചെയ്ത് 50 ദിവസം പിന്നിട്ടു. വിക്രമിന്റെ അറുപതാം ചിത്രമായ മഹാനിൽ അദ്ദേഹത്തിന്റെ മകൻ ധ്രുവ് വിക്രമും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഒരു ആക്ഷൻ ഡ്രാമയായി എത്തിയ ‘മഹാൻ’ ആരാധകർക്കും പ്രേക്ഷകർക്കും ഇടയിൽ വൻ ഹിറ്റായിരുന്നു. അതേസമയം, ചിത്രം സ്വീകരിച്ചതിന് എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദികുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടൻ വിക്രം.

സെവൻ സ്‌ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ ലളിത് കുമാർ നിർമ്മിച്ച ഈ ചിത്രത്തിലാണ് വിക്രമും മകൻ ധ്രുവ് വിക്രമും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. സിമ്രാൻ, ബോബി സിംഹ, സനത് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

‘നമുക്ക് ഏറ്റവും ഇഷ്ടമുള്ളത് ചെയ്യുന്നതുപോലെ എന്തെങ്കിലും സന്തോഷം നൽകുന്നുണ്ടെങ്കിൽ അത് അതിന്റെ വിജയം ആസ്വദിക്കുകയാണ്. മഹാനിൽ പ്രവർത്തിക്കുന്നത് മറക്കാനാവാത്ത അനുഭവമാണ്. അത് നാല് ഭാഷകളിലായി ഇത്തരമൊരു മെഗാ ഹിറ്റിലേക്ക് സഞ്ചരിക്കുന്നത്തിന്റെ സന്തോഷം നിങ്ങൾക്ക് കാണാൻ കഴിയും. അതാണ് എന്റെ മുഖത്തെ വലിയ പുഞ്ചിരി. രാജ്യത്തുടനീളമുള്ള എന്റെ ആരാധകരും അഭ്യുദയകാംക്ഷികളുമായ നിങ്ങളോട് സമൂഹമാധ്യമങ്ങളിലൂടെ സംസാരിച്ചിട്ട് വളരെക്കാലമായി. നിങ്ങളുടെ ഓരോ റീലും മീമുകളും ട്വീറ്റും സന്ദേശവും നിങ്ങളുടെ സ്നേഹവും പിന്തുണയും എത്ര മനോഹരമാണെന്ന് എനിക്ക് വീണ്ടും ബോധ്യപ്പെടുത്തി. നന്ദി’- വിക്രം കുറിക്കുന്നു.

Read Also: എല്ലാ കുരുന്നുകൾക്കുംവേണ്ടി മലയാളത്തിന്റെ പ്രിയഗായിക പാടി…’ഉണ്ണി വാവാവോ…’, ഹൃദ്യം ഈ വിഡിയോ

മഹാൻ ടീമിനെ മുഴുവൻ അഭിനന്ദിച്ചുകൊണ്ട് വിക്രം പറഞ്ഞു-‘എനിക്ക് അതിമനോഹരമായ ക്യാൻവാസ് നൽകിയതിന് കാർത്തിക് സുബ്ബരാജിന് നന്ദി, എന്റെ കഴിവിന്റെ പരമാവധി ഗാന്ധി മഹാനെ അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യം നൽകിയതിന്, എന്റെ വഴികാട്ടിയായതിന്. നന്ദി ബോബി. നീയല്ലാതെ മറ്റാരിലും എന്റെ സത്യയെ എനിക്ക് കാണാൻ കഴിയില്ല. എപ്പോഴത്തെയും പോലെ മിടുക്കിയായതിന് സിമ്രാന് നന്ദി. ദാദയെയും അവന്റെ നിരവധി വൈചിത്ര്യങ്ങളെയും അവതരിപ്പിച്ചതിന് ധ്രുവിന് നന്ദി. മഹാൻ ജീവിച്ചിരുന്നുവെന്ന് ഉറപ്പാക്കാൻ നിങ്ങൾ ചൊരിഞ്ഞ എല്ലാ രക്തത്തിനും വിയർപ്പിനും കണ്ണീരിനും മഹാൻ ടീമിന് നന്ദി..’- താരം കുറിക്കുന്നു.

Story highlights- vikram about 50 days of mahaan