ഇതാണോ ലവ് അറ്റ് ഫസ്റ്റ് സൈറ്റ്; യുവതിയെ നോക്കിയിരിക്കുന്ന കുരുന്നിന്റെ വിഡിയോ സോഷ്യൽ ഇടങ്ങളിൽ വൈറൽ

April 22, 2022

രസകരവും കൗതുകം നിറഞ്ഞതുമായ ഒരുപാട് ചിത്രങ്ങളും വിഡിയോകളുമൊക്കെ ദിവസവും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധനേടാറുണ്ട്. പ്രായഭേദമന്യേ എല്ലാവരുടെയും വിഡിയോകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു കുരുന്നിന്റെ വിഡിയോയ്ക്ക് മുന്നിലാണ് സോഷ്യൽ മീഡിയ സുഹൃത്തുക്കളുടെ മുഴുവൻ കണ്ണുടക്കുന്നത്. ഒരു കുഞ്ഞുവാവ ഒരു സുന്ദരിയായ യുവതിയെ നോക്കിയിരിക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അച്ഛനും അമ്മയ്ക്കും ഒപ്പം ഒരു റെസ്റ്റോറന്റിൽ ഇരിക്കുന്ന കുഞ്ഞ് അപ്പുറത്തെ ടേബിളിൽ ഇരിക്കുന്ന ഒരു സുന്ദരിയായ യുവതിയെ കുറെ സമയം നോക്കിയിരിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന അടിക്കുറുപ്പോടെയാണ് വിഡിയോ സോഷ്യൽ ഇടങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

കുഞ്ഞിനെ ശ്രദ്ധിക്കാതെ ഫോണിൽ നോക്കികൊണ്ടിരിക്കുന്ന യുവതി കുറച്ച് സമയങ്ങൾക്ക് ശേഷമാണ് തന്നെ നോക്കികൊണ്ടിരിക്കുന്ന കുഞ്ഞിനെ കാണുന്നത്. കുഞ്ഞിന്റെ നോട്ടം കണ്ട് പൊട്ടിച്ചിരിക്കുകയാണ് ഈ യുവതി, താൻ നോക്കുന്നത് യുവതി കണ്ടുവെന്നറിഞ്ഞപ്പോൾ ഈ കുരുന്നും പൊട്ടിച്ചിരിക്കുന്നുണ്ട്. എന്തായാലും വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധനേടിക്കഴിഞ്ഞു.

Read also; മൂന്ന് മാസം പ്രായമായ കുഞ്ഞിന് വീട്ടിൽ തുണയ്ക്ക് ആരുമില്ല; ജയിലിലായ അമ്മയ്ക്ക് അരികിലേക്ക് കുഞ്ഞിനെ എത്തിച്ച് പൊലീസ്

ഇതാണ് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നാണ് വിഡിയോയ്ക്ക് പലരും കമന്റ് ചെയ്യുന്നത്. ഈ കുരുന്നിന്റെ ചിരി കണ്ടാൽ ആരുടെയും മനം അലിയും എന്നും ഹൃദയം തുറന്നുള്ള അവന്റെ നിഷ്കളങ്കമായ പുഞ്ചിരി കണ്ടാൽ ആരും അറിയാതെ ചിരിച്ച് പോകും എന്നുമൊക്കെയാണ് വിഡിയോയ്ക്ക് പലരും കമന്റ് ചെയ്യുന്നത്. നമ്മൾ മറ്റുള്ളവർക്ക് സമ്മാനിക്കുന്ന ഒരു പുഞ്ചിരി അവരെ കൂടുതൽ പോസിറ്റിവ് ആക്കിയേക്കാം എന്നും വിഡിയോക്കൊപ്പം പലരും കുറിച്ചുവയ്ക്കുന്നുണ്ട്.

Story highlights: Viral Video of little boy staring pretty woman