ഇവിടെ ഡ്രൈവിംഗ് ലൈസൻസ് കിട്ടാൻ ആകെ വേണ്ടത് സൈക്കിൾ ബാലൻസ് ആണ്- രസികൻ വിഡിയോയുമായി വൃദ്ധിക്കുട്ടി

April 24, 2022

അല്ലു അർജുന്റെ ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് വൈറലായ താരമാണ് വൃദ്ധി വിശാൽ. പിന്നീട് സമൂഹമാധ്യമങ്ങളിൽ ഈ കുഞ്ഞുതാരം ഒരു സെൻസേഷനായി മാറി. അന്നുമുതൽ നൃത്തത്തിലൂടെയും അഭിനയത്തിലൂടെയും വൃദ്ധി ഇഷ്ടം നേടി. അഭിനയമുഹൂർത്തങ്ങളും പങ്കുവയ്ക്കാറുണ്ട് ഈ കുഞ്ഞു മിടുക്കി. ഇപ്പോഴിതാ, ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലെ ഒരു ഹിറ്റ് രംഗവുമായി എത്തിയിരിക്കുകയാണ് ഈ മിടുക്കി.

അനുശ്രീ അവതരിപ്പിച്ച കലാമണ്ഡലം രാജശ്രീ എന്ന കഥാപത്രത്തിന്റെ ഡയലോഗാണ് വൃദ്ധി അവതരിപ്പിക്കുന്നത്. 5 വയസ്സുകാരിയായ വൃദ്ധി നടൻ അഖിൽ ആനന്ദിന്റെ വിവാഹ സൽക്കാരത്തിനിടെ ചിത്രീകരിച്ച വിഡിയോയിൽ, അല്ലു അർജുന്റെ ഹിറ്റ് ഗാനമായ ‘രാമുലോ രാമുലാ’യ്ക്ക് ചുവടുവെച്ചാണ് താരമായത്.

സാറാസിലെ കുഞ്ഞിപ്പുഴുവായി എത്തി വിസ്മയിപ്പിച്ച വൃദ്ധി വിശാൽ പൃഥ്വിരാജിനൊപ്പം കടുവയിലും വേഷമിടുന്നുണ്ട്. പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന കടുവ എന്ന ചിത്രത്തിൽ മകളുടെ വേഷത്തിൽ എത്തുന്നത് വൃദ്ധിയാണ്. 

നർത്തകരായ വിശാൽ കണ്ണന്റെയും ഗായത്രിയുടെയും മകളാണ് വൃദ്ധി വിശാൽ. കേരളത്തിലെ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് വൃദ്ധി. രണ്ട് സിനിമകളിലും നിരവധി ടെലിവിഷൻ പരസ്യങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട് ഈ കുഞ്ഞുമിടുക്കി.

Read Also: ഒറ്റനോട്ടത്തിൽ ആവിപാറുന്ന ഫിൽട്ടർ കോഫി; ശ്രദ്ധിച്ചുനോക്കിയാൽ മറ്റൊന്ന്- അമ്പരപ്പിച്ചൊരു ചിത്രം

അതേസമയം, മുൻപ് സ്റ്റാർ മാജിക്കിൽ കുടുംബസമേതം വൃദ്ധി എത്തിയത് വൈറലായി മാറിയിരുന്നു. ഒന്നര വർഷത്തിന് ശേഷമാണ് വൃദ്ധിയുടെ അമ്മ ഗായത്രി ഒരു വേദിയിൽ സ്റ്റാർ മാജിക്കിലൂടെ നൃത്തം ചെയ്യുന്നത്. അത്രയും ആവേശത്തോടെയാണ് ഗായത്രി അന്ന് വേദിയിൽ ചുവടുവെച്ചത്.

Story highlights- vriddhi vishal recreates diamond necklace movie scene