‘ജോളി ഓ ജിംഖാനാ..’- വൃദ്ധിക്കുട്ടിക്കൊപ്പം ചുവടുവെച്ച് നടൻ ജയ്

April 17, 2022

സീരിയൽ ലോകത്ത് നിന്നും സിനിമയിലേക്ക് ചുവടുവെച്ച സോഷ്യൽ മീഡിയ താരമാണ് വൃദ്ധി വിശാൽ എന്ന കുഞ്ഞു മിടുക്കി. അല്ലു അർജുന്റെ ഡാൻസ് നമ്പറിലൂടെ തരംഗമായി മാറിയ വൃദ്ധി ഇപ്പോൾ സിനിമാതിരക്കുകളിലാണ്. ടെലിവിഷനിലേക്ക് എത്തും മുമ്പുതന്നെ, ലിപ്-സിങ്ക് വിഡിയോകളിലൂടെ ഈ കൊച്ചുമിടുക്കി.സമൂഹമാധ്യമങ്ങളിൽ ജനപ്രിയയായിരുന്നു. ചൈൽഡ് മോഡൽ എന്ന നിലയിലും ശ്രദ്ധ നേടിയിരുന്നു വൃദ്ധി.

തമിഴ് സിനിമാലോകത്തേക്കും ചുവടുവെച്ചിരിക്കുകയാണ് വൃദ്ധി. ഇപ്പോഴിതാ, തമിഴ് നടൻ ജയ്‌യ്ക്കൊപ്പം ചുവടുവയ്ക്കുകയാണ് വൃദ്ധി. ബീസ്റ് എന്ന സിനിമയിലെ ജോളി എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവയ്ക്കുന്നത്.

പ്രൊഫഷണൽ നർത്തകരാണ് വൃദ്ധിയുടെ അച്ഛനും അമ്മയുമായ വിശാൽ കണ്ണനും ഗായത്രിയും. ഇപ്പോഴിതാ, മകൾക്കൊപ്പം ചുവടുവയ്ക്കുകയാണ് ഇവർ. കേരളത്തിലെ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് വൃദ്ധി. രണ്ട് സിനിമകളിലും നിരവധി ടെലിവിഷൻ പരസ്യങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട് ഈ കുഞ്ഞുമിടുക്കി.

സാറാസിലെ കുഞ്ഞിപ്പുഴുവായി എത്തി വിസ്മയിപ്പിച്ച വൃദ്ധി വിശാൽ പൃഥ്വിരാജിനൊപ്പം കടുവയിലും വേഷമിടുന്നുണ്ട്. പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന കടുവ എന്ന ചിത്രത്തിൽ മകളുടെ വേഷത്തിൽ എത്തുന്നത് വൃദ്ധിയാണ്.

Read Also: ആകാശത്ത് പ്രത്യക്ഷപ്പെട്ട വിചിത്ര മേഘക്കുഴൽ; കാരണം കണ്ടെത്തി അധികൃതർ…

അതേസമയം, മുൻപ് സ്റ്റാർ മാജിക്കിൽ കുടുംബസമേതം വൃദ്ധി എത്തിയത് വൈറലായി മാറിയിരുന്നു. ഒന്നര വർഷത്തിന് ശേഷമാണ് വൃദ്ധിയുടെ അമ്മ ഗായത്രി ഒരു വേദിയിൽ സ്റ്റാർ മാജിക്കിലൂടെ നൃത്തം ചെയ്യുന്നത്. അത്രയും ആവേശത്തോടെയാണ് ഗായത്രി അന്ന് വേദിയിൽ ചുവടുവെച്ചത്.

Story highlights- vridhi vishal dance with jai