ഒരു രൂപയ്ക്ക് ഇഡ്ഡലി നൽകുന്ന ഇഡ്ഡലിയമ്മയ്ക്ക് വീട് സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര- വിഡിയോ
ലോക്ക് ഡൗൺ കാലത്ത് ഒട്ടേറെ താരങ്ങളെ ലോകം പരിചയപ്പെട്ടു.. ഒട്ടേറെ സാധാരണക്കാരായ താരങ്ങൾ. അവരിലൊരാളാണ് കോയമ്പത്തൂർ നഗരത്തിൽ മൂന്നുപതിറ്റാണ്ടിലേറെയായി ഒരു രൂപയ്ക്ക് ഇഡ്ഡലി വിൽക്കുന്ന കമലത്താൾ എന്ന 87കാരി. മുപ്പതുവർഷമായി തന്റെ ചെറിയ അടുക്കളയിൽ വിറകടുപ്പിൽ അവർ ഇഡ്ഡലി ഉണ്ടാക്കി വിൽക്കുകയാണ്. പരിമിതമായ സാഹചര്യത്തിലും ഓരോ ദിവസവും 600- ലധികം ഇഡ്ഡലികൾ ഉണ്ടാക്കി സാമ്പാറിനും ചട്നിക്കും ഒപ്പം വിൽക്കുകയാണ് ഇപ്പോൾ ഇഡ്ഡലിയാമ്മ എന്നറിയപ്പെടുന്ന കമലത്താൾ.
2019ൽ ഇഡ്ഡലിയമ്മയ്ക്ക് ഒരു എൽപിജി സ്ററൗ വാങ്ങിനൽക്കാൻ ആഗ്രഹിക്കുന്നതായി മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയതപ്പോഴാണ് ഇവർ വാർത്തകളിൽ നിറഞ്ഞത്. ഇഡ്ഡലി അമ്മയ്ക്ക് വീടൊരുക്കുകയാണെന്നും ആനന്ദ് മഹീന്ദ്ര പറഞ്ഞിരുന്നു. മാതൃദിനത്തിൽ ആ വീട് ഇഡ്ഡലി അമ്മ സമ്മാനിച്ചിരിക്കുകയാണ് ഇദ്ദേഹം.
Immense gratitude to our team for completing the construction of the house in time to gift it to Idli Amma on #MothersDay She’s the embodiment of a Mother’s virtues: nurturing, caring & selfless. A privilege to be able to support her & her work. Happy Mother’s Day to you all! pic.twitter.com/LgfR2UIfnm
— anand mahindra (@anandmahindra) May 8, 2022
പ്രത്യേകം രൂപകൽപ്പന ചെയ്ത ‘പ്രത്യേക അടുക്കള’ സഹിതം പൂർത്തീകരിച്ച തന്റെ പുതിയ വീട് ഇഡ്ഡലിയമ്മ തന്നെ ഉദ്ഘാടനം ചെയ്യുന്നതായി കാണിക്കുന്ന ഒരു വിഡിയോ സംരംഭകനായ ആനന്ദ് മഹീന്ദ്ര പങ്കുവെച്ചു. ആനന്ദ് മഹീന്ദ്ര എഴുതി- ‘ഇഡ്ഡലിയമ്മയ്ക്ക് മാതൃദിനത്തിൽ സമ്മാനിക്കാൻ സമയബന്ധിതമായി വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയതിന് ഞങ്ങളുടെ ടീമിന് വളരെയധികം നന്ദിയുണ്ട്: അമ്മയുടെ സദ്ഗുണങ്ങളുടെ മൂർത്തീഭാവമാണ് ഇഡ്ഡലിയമ്മ: അവരെയും അവരുടെ ജോലിയെയും പിന്തുണയ്ക്കാൻ കഴിയുന്നത് ഒരു പദവിയാണ്. നിങ്ങൾക്കെല്ലാവർക്കും മാതൃദിനാശംസകൾ!’.
Read Also: ഈ കാഴ്ച നിങ്ങളോട് പറയുന്നത് ട്രാഫിക് നിയമങ്ങളോടുള്ള ഇന്ത്യൻ ഡ്രൈവർമാരുടെ അവഗണന- ചർച്ചയായി വിഡിയോ
മഹീന്ദ്ര തന്റെ വാക്ക് പാലിച്ചതിന് ഒട്ടേറെ ആളുകൾ അഭിനന്ദനം അറിയിച്ചു. ഇഡ്ഡലി തയ്യാറാക്കാനും വിൽക്കാനും സൗകര്യമുള്ള ഒരു വീടാണ് ആനന്ദ് മഹീന്ദ്ര ഒരുക്കിയത്. അതേസമയം, ഭരത് ഗ്യാസ് കോയമ്പത്തൂരും ഇഡ്ഡലിയമ്മയ്ക്ക് ഗ്യാസ് കണക്ഷൻ സംഭാവന ചെയ്തു. നിരവധി വ്യക്തികളിൽ നിന്നും കോയമ്പത്തൂർ ആസ്ഥാനമായുള്ള ബിസിനസ്സുകളിൽ നിന്നും അരിയും പയറുവർഗ്ഗങ്ങളും സംഭാവനയായി ലഭിച്ചിരുന്നു.
Story highlights- Anand Mahindra gifts a house to ‘Idli Amma’