ബാംഗ്ലൂർ ഡേയ്‌സിൽ നിത്യ മേനോനൊപ്പം തിളങ്ങിയ സിംബ ഇനി ഓർമകളിൽ..

May 13, 2022

വളർത്തുമൃഗങ്ങളുടെ വേർപാട് സമ്മാനിക്കുന്ന നൊമ്പരം ചെറുതല്ല. ഇപ്പോഴിതാ, ‘ബാംഗ്ലൂർ ഡേയ്‌സ്’ എന്ന ഫീൽ ഗുഡ് സിനിമയിൽ നിത്യ മേനോന്റെ കഥാപാത്രമായ നടാഷയുടെ വളർത്തുമൃഗമായി പ്രത്യക്ഷപ്പെട്ട സിംബ വിടപറഞ്ഞിരിക്കുകയാണ്.

നിരവധി കന്നഡ ചിത്രങ്ങളിലും സിംബ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വരാനിരിക്കുന്ന രക്ഷിത് ഷെട്ടി നായകനായ ‘777 ചാർലി’യിലും പ്രധാന കഥാപാത്രമാണ് സിംബ. ചിത്രത്തിന്റെ നിർമ്മാതാക്കൾ അവരുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വഴി സിംബയോട് വിട പറഞ്ഞു. സിംബയുടെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ നിരവധി താരങ്ങൾ എത്തി.

ഏകാന്തതയിൽ കഴിയുന്ന നായകന്റെ ജീവിതത്തിലേക്ക് ഒരു നായ കടന്നുവരുന്നതും ഇരുവർക്കുമിടയിൽ ഉണ്ടാകുന്ന ആത്മബന്ധവും പറയുന്ന ചിത്രമാണ് കിരൺരാജ് സംവിധാനം ചെയ്യുന്ന 777 ചാർലി. ഈ ചിത്രത്തിൽ പ്രധാന വേഷത്തിലാണ് സിംബ എത്തുന്നത്.

ബാംഗ്ലൂർ ബസവനഗുഡി സ്വദേശിയായ വരുണിന്റെ വളർത്തുനായയായിരുന്നു സിംബ. 30 ദിവസം മാത്രം പ്രായമുള്ള ബസവനഗുഡി നിവാസിയായ സ്വാമിയാണ് സിംബയെ തുടക്കത്തിൽ പരിശീലിപ്പിച്ചത്.

Read Also: ജോലിക്കാരായ സ്ത്രീകൾക്ക് 3 ദിവസത്തെ ആർത്തവ അവധി പ്രഖ്യാപിച്ച് സ്പെയിൻ; മാതൃകപരമെന്ന് പ്രതികരണം

നിരവധി കന്നഡ സിനിമകളിൽ പ്രത്യക്ഷപ്പെട്ട സിംബ, ബാംഗ്ലൂരിലെ നിരവധി ജനപ്രിയ ക്ലബ്ബുകൾ നടത്തുന്ന ടെലിവിഷൻ പരസ്യങ്ങളിലും ഡോഗ് ഷോകളിലും സജീവ സാന്നിധ്യമായിരുന്നു. ‘ബാംഗ്ലൂർ ഡേയ്‌സി’ൽ നടാഷയുടെ വളർത്തുനായയായി തിരഞ്ഞെടുക്കപ്പെട്ടത് ഒരു വയസ്സുള്ളപ്പോഴാണ്. ‘ബാംഗ്ലൂർ ഡേയ്‌സി’നു പുറമെ ‘ശിവാജി സൂറത്കൽ’, ‘നാനു മട്ടു ഗുണ്ട’, ‘ഗുൽത്തൂ’, ‘വാജിദ്’ എന്നീ കന്നഡ ചിത്രങ്ങളിലും സിംബ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Story highlights- ‘Bangalore Days’ fame dog Simba passes away